ഉദുമ[www.malabarflash.com] : ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും എന്‍ എസ് എസ് വളണ്ടിയര്‍ മാര്‍ക്കുളള യാത്രയപ്പും സംഘടിപ്പിച്ചു.സ്‌കൂള്‍ പരിധിയിലെ വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും വിദ്യാത്ഥികളും രക്തം ദാനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി അദ്യക്ഷത വഹിച്ചു. രണ്ടാം വര്‍ഷ എന്‍ എസ്എസ് വളണ്ടിയര്‍മാര്‍ സ്‌ക്കൂളിന് സംഭവനയായി നല്‍കുന്ന മൈക്ക് സെറ്റ് എന്‍ എസ് എസ് ജില്ല കണ്‍വീനര്‍ എ വി.സുരേഷ് ബാബു ഏറ്റുവാങ്ങി.
മികച്ച എന്‍ എസ് എസ് വളണ്ടിയര്‍ മാര്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാലും യുണിറ്റിന്റെ ഉപഹാരം എസ് എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.പി.അഭിരാമും വിതരണം ചെയ്തു. ഹമീദ് മാങ്ങാട്, കെ.സന്തോഷ് കുമാര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, എ.ബാലകൃഷ്ണന്‍, എ.ചാര്‍ലി ചാക്കോ, വിനോദ് കുമാര്‍, ടി.ജനാര്‍ദ്ദനന്‍, ടി.വി.മധുസൂധനന്‍, രൂപേഷ് എ വി, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഗിരിജ ഭായി സ്വാഗതവും സി.പി.അഭിരാം നന്ദിയും പറഞ്ഞു. തുടര്‍ന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ വിവിധ കലാപരിപാടികളും നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment