Latest News

സുധാകരനു കെട്ടിവയ്ക്കാനുള്ള തുക ബന്തടുക്കയില്‍ നിന്ന്

ബന്തടുക്ക:[www.malabarflash.com] ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനു തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ബന്തടുക്കയില്‍നിന്ന്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ത്രിവര്‍ണമണ്ണ് വാട്‌സ്ആപ് കൂട്ടായ്മയാണ് ബന്തടുക്കയിലെ ഏഴു രക്തസാക്ഷികളുടെ പാവനസ്മരണയ്ക്കായി സുധാകരനു കെട്ടിവയ്ക്കാനുള്ള തുക കൊടുത്തത്.

സേവനപ്രവര്‍ത്തനങ്ങളിലൂടെ സജീവമായ ത്രിവര്‍ണമണ്ണ് വാട്‌സ്ആപ് ഗ്രൂപ്പ് ഇതിനകം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ജനശ്രദ്ധ നേടിയിട്ടുണ്ട്. കെ.പി. രഞ്ജിത്ത്, പ്രദീപ് പള്ളക്കാട്, ശ്രീനിഷ്, മാധവന്‍ ചിറക്കല്‍, നിഷാന്ത് പ്ലാവിലായ, ജുനൈദ്, ജലീല്‍ ഏണിയാടി, രാജീവ് രാജു, സിനോ കരിവേടകം, ശശി അലത്തിന്‍കടവ്, വൈശാഖ് കുളിയങ്കല്ല്, സിബിന്‍ ബന്തടുക്ക, ഗോകുല്‍, നിഖില്‍ ചിറക്കല്‍, മാര്‍ട്ടിന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.