Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.സുധാകരന്‍ ഗള്‍ഫിലെത്തി

ദുബൈ:[www.malabarflash.com] ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ദുബായില്‍. ദുബായ് കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനത്തിലും അവാര്‍ഡ്ദാനച്ചടങ്ങിലും മുഖ്യാതിഥിയായി എത്തുന്ന സുധാകരന്‍ നിരവധി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും.
വ്യാഴാഴ്ച അബുദാബി ഉദുമ മണ്ഡലം കെ.എം.സി.സിയുടെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.സുധാകരന്‍ പങ്കെടുക്കും. രാത്രി എട്ട് മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. യു.ഡി.എഫിന്റെയും കെ.എം.സി.സിയുടെയും മുതിര്‍ന്ന നേതാക്കന്മാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

ഷാര്‍ജയില്‍ കണ്ണൂര്‍, കാസര്‍കോട് യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന കെ.സുധാകരന്‍ ഉദുമയിലെ വോട്ടര്‍മാരുമായി സംവദിക്കും. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെയും ഒരുമിപ്പിക്കുന്ന കാസര്‍കോട് ജില്ലാ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഒ.ഐ.സി.സി. കണ്ണൂര്‍, കാസര്‍കോട് ജില്ലാ കമ്മിറ്റികളാണ് സംഘടിപ്പിക്കുന്നത്. 22-ന് രാവിലെ 9ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടക്കുന്നത്.

കണ്‍വെന്‍ഷനുശേഷം 11.30-ഓടെ പച്ചക്കറി, റോല മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുന്ന കെ. സുധാകരന്‍ അവിടെ തൊഴിലാളികളായ ഉദുമ നിവാസികളുമായി സംവദിക്കും. കെ.എം.സി.സി. സംഘടിപ്പിക്കുന്ന ഉച്ചവിരുന്നിലും പങ്കെടുക്കും.

തുടര്‍ന്നാണ് ഗള്‍ഫ് പര്യടനത്തിലെ പ്രധാന ചടങ്ങായ കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി അനുസ്മരണവും അവാര്‍ഡ് ദാനവും നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ദുബായ് കെ.എം.സി.സിയിലാണ് ചടങ്ങ്. ചടങ്ങുകളില്‍ പ്രവാസി സംഘടനകളുടെയും കെ.എം.സി.സിയുടെയും യു.ഡി.എഫിന്റെയും മുതിര്‍ന്ന നേതാക്കന്മാര്‍ പങ്കെടുക്കും.





Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.