Latest News

വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം: നികേഷിന്റെ ഭാര്യ പരാതി നല്‍കി

കണ്ണൂര്‍:[www.malabarflash.com] അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാറുമായുള്ള വിവാഹബന്ധം തകര്‍ച്ചയിലേക്കെന്ന നിലയില്‍ വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടക്കുന്നതായി ഭാര്യ റാണി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി.

സാമൂഹികമാധ്യമങ്ങളിലെ അപവാദ പ്രചാരണത്തെ തുടര്‍ന്ന് നികേഷ് – റാണി വിവാഹബന്ധം തകര്‍ന്നതായി ആരോപിക്കുന്ന വാട്‌സാപ് സന്ദേശം പ്രചരിച്ചു തുടങ്ങിയതു പ്രമുഖ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ നിന്നാണെന്നും പരാതിയില്‍ പറയുന്നു.

കേസെടുത്ത് അന്വേഷിക്കാന്‍ വേണ്ടി പരാതി സിറ്റി പൊലീസിനു കൈമാറിയതായി എസ്പി ഹരിശങ്കര്‍ അറിയിച്ചു. വ്യാജസന്ദേശത്തെ പറ്റി നികേഷ്‌കുമാര്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.