Latest News

കണ്ണൂരില്‍ കെട്ടിടത്തിനു മുകളിലെ കൂറ്റന്‍ ബോര്‍ഡ് കത്തിനശിച്ചു

കണ്ണൂര്‍:[www.malabarflash.com] നഗരത്തില്‍ തുണിക്കടയുടെ മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി. കണ്ണൂര്‍ പ്രഭാത് ജംഗ്ഷനിലെ സെഞ്ച്വറി ഫാഷന്‍സിറ്റി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് പരസ്യ ബോര്‍ഡിനാണ് തീപിടിച്ചത്.

വെളളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കണ്ണൂര്‍ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. പരസ്യബോര്‍ഡിലെ തീപിടിത്തം സമീപത്തേക്കു പടരുകമോ എന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍.





Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.