Latest News

നാസര്‍ സ്മാരക മാധ്യമ പുരസ്‌കാരം ടി. സൗമ്യക്ക്



മട്ടന്നൂര്‍:[www.malabarflash.com] അകാലത്ത് പൊലിഞ്ഞ മാധ്യമം ലേഖകന്‍ നാസര്‍ മട്ടനുരിന്റെ സ്മരാണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ നാസര്‍ സ്മാരക പുരസ്‌ക്കാരത്തിന് മാതൃഭൂമി കണ്ണൂര്‍ ലേഖിക ടി. സൗമ്യ അര്‍ഹയായി.

5001 രുപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഏപ്രില്‍ 6 ന് നടക്കുന്ന നാസര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും.

മാതാപിതാക്കളെ പൊതുനിരത്തില്‍ തള്ളുന്ന സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ തയ്യാറാക്കിയ അമ്മയാണ് മറക്കരുതെന്ന മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ച ഫിച്ചറിനാണ് അവാര്‍ഡ്.

കണ്ണൂര്‍ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി സുരേന്ദ്രന്‍ മട്ടന്നൂര്‍, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കബീര്‍ കണ്ണാടി പറമ്പ്, രാഗേഷ് കായലൂര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണ്ണയിച്ചത്.

ഇ.പി.ജയരാജന്‍ എം.എല്‍.എ.അവാര്‍ഡ് വിതരണം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, കെ.വി.മധു എന്നിവര്‍ പങ്കെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.