കാഞ്ഞങ്ങാട്:[www.malabarflash.com] മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാത്തതില്‍ കാഞ്ഞങ്ങാട്ടെ ലീഗ് നേതൃത്വത്തിലും പ്രവര്‍ത്തകരിലും കടുത്ത പ്രതിഷേധം. ഇതിനാല്‍ തിരഞ്ഞെടുപ്പില്‍ ഊര്‍ജസ്വല പ്രവര്‍ത്തനം വേണ്ടെന്ന തീരുമാനമാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാഞ്ഞങ്ങാട്ടെ പ്രതിഷേധം ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രതിഫലിക്കുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്കുന്നു. 2011-ല്‍ നടന്ന മുസ്!ലിം ലീഗ്-സി.പി.എം. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ അനാവശ്യവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തുവെന്നാണ് ലീഗിന്റെ പ്രധാന ആരോപണം.
അതെല്ലാം വര്‍ഗീയ സ്വഭാവമുള്ളതാക്കി 153 എ വകുപ്പുള്‍പ്പെടുത്തിയെന്ന് ലീഗ് ആരോപിക്കുന്നു. 90 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 50-ഓളം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നു. 500-ലേറെ ലീഗ് പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമം നടന്ന ദിവസം നാലുമണിക്ക് മൂന്‍കൂര്‍ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ അന്ന് രാത്രി ഏഴുമണിക്ക് നടന്ന ജീപ്പ് കത്തിച്ച സംഭവത്തില്‍ പ്രതികളാക്കിയത് വിവാദമായിരുന്നു.

ലീഗ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. അന്വേഷണം നടത്തി പ്രതിപ്പട്ടികയില്‍ നിന്ന് അവരെയല്ലാം നീക്കി. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ആഭ്യന്തരവകുപ്പിനെ സമീപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍നടന്ന യോഗത്തിലാണ് ലീഗ് നേതാക്കള്‍ക്ക് കേസ് പിന്‍വലിക്കുമെന്ന ഉറപ്പ് കിട്ടിയത്. ഇതുസംബന്ധിച്ച തീരുമാനം അന്തിമഘട്ടത്തിലെത്തുമ്പോഴെല്ലാം വകുപ്പ് 153 എ ചൂണ്ടിക്കാട്ടി പോലീസ് എതിര്‍ത്തെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയ കാഞ്ഞങ്ങാട്ട് നടത്തിയ വര്‍ഗീയവിദ്വേഷ പ്രസംഗത്തിന്മേല്‍ എടുത്ത കേസ് ഹൊസ്ദുര്‍ഗ് പോലീസ് പിന്‍വലിച്ചതും ലീഗ് നേതൃത്വം എടുത്തുകാട്ടുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മുമായി യോജിച്ച് ലീഗ് നല്കിയ അപേക്ഷകള്‍ പോലും പോലീസ് സ്വീകരിച്ചില്ലെന്നും നേതൃത്വം പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫില്‍ ഈ വിഷയം ഉയര്‍ത്തി ലീഗ് രംഗത്തുവന്നിരുന്നു. അപ്പോഴൊക്കെ നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment