കാഞ്ഞങ്ങാട്:[www.malabarflash.com] രണ്ട് ദിവസം മുമ്പ് വിവാഹിതനായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുറിയനാവിയിലെ കുമാരന്‍-ചിരുതക്കുഞ്ഞി ദമ്പതികളുടെ മകന്‍ വി.ശശിധരന്‍ (32) ആണ് ചൊവ്വാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഞായറാഴ്ച കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ദേവാലയ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് ശശിധരനും കുശാല്‍നഗര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്.
ഷാര്‍ജയില്‍ ജോലിയുള്ള യുവാവ് വിവാഹത്തിനായി മാര്‍ച്ച് 18നാണ് നാട്ടിലെത്തിയത്. നേരത്തെ വിവാഹ നിശ്ചയവും മോതിര കൈമാറ്റവും നടത്തിയാണ് ശശിധരന്‍ ഷാര്‍ജയിലേക്ക് മടങ്ങിപ്പോയത്. ചൊവ്വാഴ്ച പകല്‍ 12 മണിയോടെ കുളിക്കാന്‍ കുളിമുറിയിലേക്ക് കയറിയ ശശിധരന്‍ ഏറെ സമയം പിന്നിട്ടിട്ടും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് അമ്മ ശ്രദ്ധിച്ചപ്പോള്‍ കുളിമുറിയില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് കണ്ടത്.
വാതിലില്‍ തട്ടി വിളിച്ചെങ്കിലും മറുപടി ഇല്ലാത്തതിനെത്തുടര്‍ന്ന് അമ്മ തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി കുളിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചപ്പോള്‍ ശശിധരന്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ ഭാര്യാ പിതാവ് ശശിധരന്റെ വീട്ടില്‍ വന്നിരുന്നുവെങ്കിലും ശശിധരന്‍ പുറത്ത് പോയെന്നാണ് പറഞ്ഞത്. ഇയാള്‍ തിരിച്ചു പോയതിന് ശേഷം ശശിധരന്‍ വീട്ടില്‍ എത്തുകയും ചെയ്തു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉച്ചയോടെ തന്നെ ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ശശിധരന്റെ മരണം വിശ്വസിക്കാനാകാത്ത ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും. സഹോദരങ്ങള്‍: മോഹനന്‍ (ദിനേശ് ബീഡി തൊഴിലാളി കൊവ്വല്‍പ്പള്ളി), ദാമോദരന്‍, ചന്ദ്രന്‍, രാജീവന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment