Latest News

57കാരിയായ മാതാവിനെ ബലാത്സംഗം ചെയ്ത 27കാരനായ മകനെതിരെ കേസ്

കാഞ്ഞങ്ങാട്:[www.malabarflash.com] 57കാരിയായ മാതാവിനെ 27കാരനായ മകന്‍ ബലാത്സംഗം ചെയ്തതായി കേസ്. പടന്നക്കാടിനടുത്ത പ്രദേശത്തെ സ്ത്രീയെയാണ് മകന്‍ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്.

മാതാവിനെ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ വീട്ടില്‍ വെച്ച് ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മാതാവ് ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കോടതി നിര്‍ദ്ദേശമനുസരിച്ച് മകനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

മയക്ക്മരുന്നിന് അടിമയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ സഹോദരിമാര്‍ മറ്റു ബന്ധുവീടുകളിലാണത്രെ താമസം. സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മകന്റെ ശല്യം അസഹ്യമായപ്പോഴാണ് മാതാവ് നീതിയും നിയമ സംരക്ഷണവും തേടി കോടതിയെ നേരിട്ട് സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തുടര്‍ നടപടികള്‍ക്കായി ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.