Latest News

ട്രാവല്‍സ് ടൂര്‍സ് ജീവനക്കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

നീലേശ്വരം:[www.malabarflash.com] തിരുവനന്തപുരത്ത് ട്രാവല്‍സ് ആന്റ് ടൂര്‍സ് സ്ഥാപനത്തില്‍ ജീവനക്കാരിയായ ചെറുവത്തൂരില്‍ താമസിക്കുന്ന ആലക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തും ചെറുവത്തൂരിലും വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ തിരുവന്തപുരം മരുമങ്ങാട് സ്വദേശി സുധീഷ് ഉദയ(28)നെ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് ബിസിനസ്സുകാരനാണ് സുധീഷ്. ജോലിക്കിടയിലാണ് തിരുവനന്തപുരത്ത് വെച്ച് യുവതി സുധീഷുമായി പരിചയപ്പെട്ടത്. ഈ പരിചയം ഇവരെ കൂടുതല്‍ അടുപ്പിച്ചു. സുധീഷ് ഇതിനിടയില്‍ യുവതിയെ ഗള്‍ഫിലേക്ക് പറഞ്ഞയച്ചിരുന്നു. ചിലവ് വഹിച്ചത് യുവാവ് തന്നെ. 

പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങിയ യുവതിയെ 2015 മാര്‍ച്ച് 12 ന് ചെറുവത്തൂരിലെ വീട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഈ പരാതിയനുസരിച്ച് നീലേശ്വരം പോലീസ് കേസെടുത്തെങ്കിലും സുധീഷ് പോലീസിന് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. 
കഴിഞ്ഞ ദിവസം യുവാവ് പോലീസ് പിടിയിലായി. 

സുധീഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. യുവാവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജാമ്യം അനുവദിക്കുന്നത് അപൂര്‍വ്വമാണെന്ന് നിയമ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. യുവതി നേരത്തെ വിവാഹിതയായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് സുധീഷുമായി യുവതി അടുപ്പത്തിലായത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.