Latest News

കാറിലെത്തിയആറംഗ സംഘം ഉമ്മയെയും മകനെയും മര്‍ദിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] കുശാല്‍ നഗറില്‍ ഉമ്മയെയും സ്വത്ത് ബ്രോക്കറായ മകനെയും കാറില്‍ എത്തിയ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. കുശാല്‍ നഗറിലെ ഫാത്തിമ(60), മകന്‍ എന്‍ പി ഇസ്മായില്‍ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തിങ്കളാഴ്ച രാത്രി 10.30 ന് കുശാല്‍ നഗറില്‍ വെച്ചാണ് സംഭവം. ഇസ്മായില്‍ ഉമ്മ ഫാത്തിമയെയും കൂട്ടി ടൗണില്‍ നിന്നും ഓട്ടോറിക്ഷയില്‍ വന്ന് കുശാല്‍ നഗറില്‍ എത്തി ഓട്ടോയില്‍ നിന്ന് ഇറങ്ങിയ സമയത്ത് രണ്ട് കാറിലായി എത്തിയ ആറംഗ സംഘം കാറില്‍ നിന്നിറങ്ങി ഒരു പ്രകോപനവുമില്ലാതെ ഇസ്മായിലിനെ മര്‍ദിക്കുകയായിരുന്നു.
സംഭവം കണ്ട് പെട്ടെന്ന് തടസ്സം പിടിക്കാന്‍ ചെന്ന ഫാത്തിമയെയും സംഘം മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെപ്പോഴേക്കും അക്രമി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. അക്രമത്തിനുള്ള കാരണം അറിയില്ലെന്നും അക്രമി സംഘത്തെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇസ്മായില്‍ പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.