ഷാര്‍ജ:[www.malabarflash.com] കെ.എം.സി.സി ഷാര്‍ജ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ രണ്ടാമത് കെ.എസ് അബ്ദുല്ല പുരസ്‌ക്കാരം പയസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി. എ ഇബ്രാഹീം ഹാജിക്ക് സമ്മാനിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമര്‍പ്പണം'2016 ഷാര്‍ജ കെ.എം.സി.സി ജന.സെക്രട്ടറി അബ്ദുല്ല മല്ലശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷാര്‍ജ ഗവണ്‍മെന്റ് വാഹന ലൈസന്‍സിംഗ് വകുപ്പ് മേധാവി ഈസ സഈദ് അല്‍ മുഹൈരിയാണ് അവാര്‍ഡ് ഡോ.പി.എ ഇബ്രാഹീം ഹാജിക്ക് സമ്മാനിച്ചത്. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാര്‍ തളങ്കര അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
പ്രവാസത്തിന്റെ അമ്പതാണ്ടിലേക്ക് പ്രവേശിക്കുന്ന ഡോ.പി.എ ഇബ്രാഹീം ഹാജിക്ക് ഗള്‍ഫ് മലയാളി സമൂഹം മികച്ച ആദരവാണ് കെ.എസ് അബ്ദുല്ല അവാര്‍ഡിലൂടെ നല്‍കിയിരിക്കുന്നത് എന്ന് പരിപാടിയിലെ വിശിഷ്ടാതിഥികള്‍ അഭിപ്രായപെട്ടു. ഇടപഴകിയ സമൂഹത്തിലെല്ലാം സര്‍വ്വാംഗീകാരവും ആദരവും നേടാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹമെന്നും പ്രസംഗകര്‍ അഭിപ്രായപെട്ടു.
ചടങ്ങില്‍ പ്രസി. സക്കീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. ഷാര്‍ജ കെ.എം.സി.സി സെക്രട്ടറി ശാഫി ആലക്കോട് പ്രശംസ പത്രം അവതരിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രശംസ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം പ്രശംസ പത്രം സമ്മാനിച്ചു.
വ്യവസായ പ്രമുഖന്‍ എ.ആര്‍ മുഹമ്മദ് കുഞ്ഞി അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഷാര്‍ജ ടി.വി അറബിക്ക് സംഗീത റിയാലിറ്റി ഷോ ജേതാവ് മീനാക്ഷി ജയകുമാറിനുള്ള ഉപഹാരം ദുബൈ കെ.എം.സി.സി പ്രസി. പി.കെ അന്‍വര്‍ നഹയും, അജ്മാന്‍ തീ പിടുത്തത്തിലെ രക്ഷാ പ്രവര്‍ത്തകന്‍ നിസാമുദ്ദീന്‍ ചിത്താരിക്കുള്ള ഉപഹാരം മാലിക് ദീനാര്‍ ആശുപത്രി എം.ഡി കെ.എസ് അന്‍വര്‍ സാദാത്തും സമ്മാനിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്ര. ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, സെയ്ത് മുഹമ്മദ് ചങ്ങരംകുളം, എം.എസ്.എഫ് കാസര്‍കോട് ജില്ല സെക്ക്രട്ടറി ഇബ്രാഹീം പള്ളങ്കോട് പ്രസംഗിച്ചു. ആമിര്‍ ദര്‍വെഷ് ഡോ. കാര്‍ണിക്ക്, സൈഫുദ്ദീന്‍ സംബന്ധിച്ചു. ജനറല്‍ സെക്ക്രട്ടറി ഗഫൂര്‍ ബേക്കല്‍ സ്വാഗതവും സി.ബി. കരീം നന്ദിയും പറഞ്ഞു.

No comments:
Post a Comment