Latest News

പള്ളി മിനാരത്തിലേക്ക് ബസ് ഇടിച്ചുകയറി; 30 പേര്‍ക്ക് പരിക്ക്

മലപ്പുറം:[www.malabarflash.com] മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പെരിന്തല്‍മണ്ണയ്ക്ക് സമീപം അരിപ്രയില്‍ സ്വകാര്യ ബസ് വേളൂര്‍ ജുമാ മസ്ജിദിന്റെ മിനാരത്തിലേക്ക് ഇടിച്ച് കയറി.

ഇതേതുടര്‍ന്ന് 10 മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മേലേക്ക് പതിച്ചു. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. രാവിലെ 7.30 ഓടെയാണ് അപകടം.
ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബും ബസ്സിന് മേലെ പതിച്ചു. ഒന്നര മണിക്കൂര്‍ പണിപ്പെട്ടാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രണ്ട് ജെസിബികളടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. സംഭവ സ്ഥലത്തെ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.