Latest News

കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം: 80 മരണം

കൊല്ലം:[www.malabarflash.com] പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ച് 80 പേര്‍ മരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും. 300 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന ഘട്ടമായപ്പോള്‍ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു.

ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോണ്‍ക്രീറ്റ് തൂണില്‍ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടും ശരീരത്തില്‍ തറച്ചുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.

ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. സമീപത്തുള്ള വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തെത്തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യൂതി, ടെലഫോണ്‍ ബന്ധങ്ങളെല്ലാം തകരാറിലായിട്ടുണ്ട്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.