Latest News

കാഞ്ഞങ്ങാട് എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രവാസി വ്യവസായി

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിലെ എം.പി.രാഘവന്‍. ദുബായ് കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായിയും സ്മാര്‍ട്ട് ഡീല്‍ ഗ്രൂപ്പ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറുമാണ് എം.പി.രാഘവന്‍.

ഇവന്റ് മാനേജ്‌മെന്റ്, മാന്‍ പവര്‍ സര്‍വ്വീസ്, ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് എന്നീരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഡീല്‍ കമ്പനി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ശ്രീലങ്ക, ഫിലിപ്പയിന്‍സ്, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദ്ദാന്‍, സൗത്ത് ആഫ്രിക്ക, കാനഡ, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ശാഖകളുണ്ട്.

ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ള എസ്എന്‍ഡിപിയുടെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന സേവനം (ഡി22) എന്ന സംഘടനയുടെ പ്രസിഡന്റാണ്. എസ്എന്‍ഡിപി നേതൃനിരയില്‍ സജീവ സാന്നിധ്യമായ രാഘവന്‍ ആദ്യമായാണ് പൊതുതെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത്.
പൊടിപ്പളം പരേതനായ കുഞ്ഞിപ്പൊക്കന്‍അമ്മു ദമ്പതികളുടെ മകനാണ്

49 കാരനായ എം.പി.രാഘവന്‍. പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. വിവിധ കോഴ്‌സുകള്‍ക്ക് ശേഷം 29 വര്‍ഷം മുമ്പ് ഗള്‍ഫിലെത്തി. 13 വര്‍ഷക്കാലം ജാക്കീസ് ഇലക്‌ട്രേണിക്‌സ് കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി നോക്കി. ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ സംസാരിക്കും.

ഭാര്യ: റംഷി. മക്കള്‍: പത്താം ക്ലാസ് വിദ്യാര്‍ഥി നികാഷി രാഘവന്‍, എട്ടാംക്ലാസ് വിദ്യാര്‍ഥി നികാഷ് രാഘവന്‍. ഇപ്പോള്‍ കുടുംബസമേതം കാഞ്ഞങ്ങാട് കിഴക്കുംകര കുശവന്‍ കുന്നില്‍ താമസം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.