Latest News

ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്

ന്യൂഡല്‍ഹി:[www.malabarflash.com] കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ കറാച്ചിയില്‍നിന്ന് പകര്‍ത്തിയ ചിത്രം ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്റെ വലിപ്പമേറിയ ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് പുതിയ ഫോട്ടോ. അധോലോക കുറ്റവാളി കറാച്ചിയില്‍ ഇല്ലെന്നാണ് പാകിസ്താന്റെ നിലപാട്. എന്നാല്‍, കറാച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ ഏരിയയില്‍തന്നെ ദാവൂദ് താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

വെള്ള കുര്‍ത്തയും കറുത്ത കോട്ടും ധരിച്ച ദാവൂദിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം 60 വയസ് തോന്നിക്കും. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ദാവൂദ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായെന്ന അഭ്യൂഹങ്ങളും തള്ളിക്കളയുന്നതാണ് പുതിയ ഫോട്ടോ.

അധോലോക പശ്ചാത്തലത്തിലേക്ക് മകന്‍ കടന്നുവരാതിരിക്കാന്‍ ദാവൂദ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് സൂചന. മകനെ അകറ്റിനിര്‍ത്താനാണ് ദാവൂദ് ശ്രമിക്കുന്നത്. മകനെ മുഖ്യധാരാ ബിസിനസിലേക്ക് കൊണ്ടുവരാന്‍ ദാവൂദ് പുതിയ കമ്പനി തുടങ്ങിയതായും സൂചനയുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.