Latest News

ഐ.പി.എല്‍. വാതുവെപ്പ്: കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്:[www.malabarflash.com] ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തിന്റെ പേരില്‍ ഓണ്‍ലൈനില്‍ വാതുവെപ്പ് നടത്തി പണം സമാഹരിക്കുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് 5.02 ലക്ഷം രൂപ പിടികൂടി.
കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ് (42), നല്ലളം മോഡേണ്‍ ബസാര്‍ നിവാസി ഷംസു (45), അരീക്കാട് സ്വദേശി ഇഫ്‌സുല്‍ റഹ്മാന്‍ (34), ചേവായൂര്‍ സ്വദേശി റഷീദ് (31) എന്നിവരെയാണ് നോര്‍ത്ത് അസി. കമ്മിഷണര്‍ കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

വാതുവെപ്പിന് ഉപയോഗിച്ച നാല്‌സ്മാര്‍ട്ട് ഫോണുകളും ഒരു കാറും രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ആദ്യമായാണ് ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട സംഘം കേരളത്തില്‍ അറസ്റ്റിലാവുന്നത്.

ഒരോ പന്തിനും തുക നിശ്ചയിച്ച് ഫോണിലൂടെ പ്രവചനം നടത്തിയുമാണ് ഇവര്‍ വാതുവെപ്പ് നടത്തിയിരുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുമായോ കളിക്കാരുമായോ ഇവര്‍ക്ക് ബന്ധമുള്ളതായി തെളിവുലഭിച്ചിട്ടില്ല. മത്സരം ടി.വി.യില്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നത് ആശ്രയിച്ചാണ് വാതുവെപ്പ് നടത്തിയിരുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.