Latest News

എസ് എസ് എഫ് ധര്‍മ്മസംഘം സമൂഹ സേവനത്തിന് സമര്‍പ്പിച്ചു

പുത്തിഗെ:[www.malabarflash.com] ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് യൂനിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചുവരുന്ന യൂനിറ്റ് സമ്മേളന ഭാഗമായി നിലവില്‍വന്ന ധര്‍മ്മസംഘ അംഗങ്ങളെ സാമൂഹ്യ സേവനത്തിനും ധാര്‍മിക ജീവകാരുണ്യ-ദഅ്‌വാ പ്രവര്‍ത്തനത്തിനുമായി സമൂഹത്തിന് സമര്‍പ്പിച്ചു.

എസ് എസ് എഫ് ജില്ലാകമ്മിറ്റി മുഹിമ്മാത്തില്‍ സംഘടിപ്പിച്ച ധര്‍മ്മസംഘം സമര്‍പ്പണം ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ധര്‍മ്മസംഘത്തെ സമൂഹത്തിനു സമര്‍പ്പിച്ചു. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

മുഹിമ്മാത്ത് അഹ്ദല്‍ മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് കുബനൂര്‍, സിദ്ദീഖ് പൂത്തപ്പലം, കെ എം കളത്തൂര്‍, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.