Latest News

പ്രസവിച്ച് അഞ്ചാം നാള്‍ യുവതി പരിയാരം മെഡിക്കല്‍ കോളേജിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു

പരിയാരം:[www.malabarflash.com] പ്രസവത്തിന്റെ അഞ്ചാം നാള്‍ യുവതി ആശുപത്രിയുടെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഓട്ടോ ഡ്രൈവര്‍ അലാമിപ്പള്ളി കല്ലഞ്ചിറയില്‍ താമസിക്കുന്ന രാമദാസന്റെ ഭാര്യ സിമി(31)യാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്ന് താഴത്തെ നിലയിലേക്ക് ചാടി ജീവനൊടുക്കിയത്.

ഇക്കഴിഞ്ഞ 19 ന് ചൊവ്വാഴ്ച പ്രസവത്തിന് സിമിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തിര ചികിത്സക്കായി സിമിയെ അന്ന് തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സഹോദരി സുമയായിരുന്നു ആശുപത്രിയില്‍ പരിചരിക്കാനുണ്ടായിരുന്നത്. സ്ത്രീകളുടെ വാര്‍ഡായതിനാല്‍ ഭര്‍ത്താവ് രാംദാസന്‍ ആശുപത്രിയില്‍ തന്നെ കാവലിരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ സിമി ചികിത്സയില്‍ കഴിയുന്ന വാര്‍ഡിന് പുറത്തുണ്ടായിരുന്ന രാമദാസനില്‍ നിന്ന് ചായ വാങ്ങാന്‍ സഹോദരി സുമ പോയ സമയത്താണ് ആശുപത്രി കിടക്കയില്‍ നിന്ന് നിമിഷ നേരം കൊണ്ട് എഴുന്നേറ്റ് ഓടി അഞ്ചാം നിലയില്‍ നിന്ന് നാലാം നിലയിലേക്ക് ചാടിയത്. തലക്ക് കാര്യമായി ക്ഷതമേറ്റ യുവതി തല്‍ക്ഷണം മരണപ്പെട്ടു. 

അഞ്ച് ദിവസം മാത്രം പ്രായമുള്ള മകള്‍ ആശുപത്രിയിലുണ്ടായിരുന്നു. കല്ലൂരാവി കടപ്പുറം ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കരുണാകരന്‍-നാരായണി ദമ്പതികളുടെ മകളാണ് സിമി.
നവജാത ശിശുവിന് പുറമെ മൂന്നര വയസ്സുകാരന്‍ അശ്വിന്‍ മകനാണ്. സഹോദരങ്ങള്‍: സത്യന്‍, സുമ, പരേതനായ രാജന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.