പയ്യന്നൂര്‍:[www.malabarflash.com] പയ്യന്നൂര്‍ എടാട്ടെ മാതമംഗലം കോളേജ് വിദ്യാര്‍ത്ഥി സലാഹിന്റെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ പിടിയിലായ ഉദുമ മാങ്ങാട് സ്വദേശിയെ റിമാന്റ് ചെയ്തു.
കഴിഞ്ഞ മാസം ബൈക്ക് മോഷ്ടാക്കളായ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കാഞ്ഞങ്ങാട് സ്വദേശികളായ വിദ്യാര്‍ത്ഥികളെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ മാങ്ങാട്ടെ അബ്ദുള്‍ മാലികിനെ(19) യാണ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മഡിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 7ന് എടാട്ട് വെച്ചാണ് ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവെ കുടക് മടിക്കേരി പോലീസിന്റെ പിടിയിലായ മാലികിനെ പയ്യന്നൂര്‍ എസ്ഐ ഏ.വി.ദിനേശ് കസ്റ്റഡിയിലെടുത്ത് പയ്യന്നൂരിലെത്തിക്കുകയായിരുന്നു.
പള്ളിക്കരയില്‍ നിന്ന് മറ്റൈാരു ബൈക്ക് മോഷ്ടിച്ച് പയ്യന്നൂരിലെത്തിയ മാലിക് പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് മോട്ടോര്‍ ബൈക്ക് പയ്യന്നൂരില്‍ ഉപേക്ഷിച്ച ശേഷം എടാട്ട് നിന്ന് മറ്റൊരു ബൈക്കുമായി കടന്നു കളയുകയായിരുന്നു.
ബൈക്ക് നഷ്ടപ്പെട്ട മാതമംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സാലിഹിന്റെ പരാതിയെത്തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി മടിക്കേരി പോലീസിന്റെ കസ്റ്റഡിയിലുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കുടക് മടിക്കേരിയിലെത്തി മാലികിനെ കസ്റ്റഡിയിലെടുക്കുയായിരുന്നു.
ബൈക്ക് നഷ്ടപ്പെട്ട മാതമംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സാലിഹിന്റെ പരാതിയെത്തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി മടിക്കേരി പോലീസിന്റെ കസ്റ്റഡിയിലുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കുടക് മടിക്കേരിയിലെത്തി മാലികിനെ കസ്റ്റഡിയിലെടുക്കുയായിരുന്നു.
കഴിഞ്ഞ മാസം ബൈക്ക് മോഷ്ടാക്കളായ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കാഞ്ഞങ്ങാട് സ്വദേശികളായ വിദ്യാര്‍ത്ഥികളെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment