Latest News

എസ്.വൈ.എസ് ജില്ലാ ആദര്‍ശ സമ്മേളനം; നൂറുല്‍ ഉലമ സ്‌ക്വയറില്‍ പതാക ഉയര്‍ന്നു

തൃക്കിരിപ്പൂര്‍:[www.malabarflash.com] പ്രസ്ഥാന വഴിയില്‍ മുമ്പേ നടന്ന പണ്ഡിത മഹത്തുക്കളുടെ മഖ്ബറ സിയാറത്തോടെ ജില്ലാ എസ്.വൈ.എസ് ആദര്‍ശ സമ്മേളനത്തിന് പതാക ഉയര്‍ന്നു. കാലിക്കടവിന് സമീപം ചന്തേരയില്‍ നൂറുല്‍ ഉലമ സ്‌ക്വയറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം പതാക ഉയര്‍ത്തി.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ റഹ്മാന്‍ മദനി, ജബ്ബാര്‍ മിസ്ബാഹി, നൗഷാദ് മാസ്റ്റര്‍, ഇ.കെ അബൂബക്കര്‍, എ.ജി മുഹമ്മദ് കുഞ്ഞി ഹാജി ചന്തേര, ജാബിര്‍ സഖാഫി, യൂസുഫ് മദനി ചെറുവത്തൂര്‍, ടി.പി ഷാഹുല്‍ ഹമീദ് ഹാജി, ശാഹുല്‍ ഹമീദ് ഹാജി, എ.ജി മുഹ്യദ്ധീന്‍ മൗലവി, മുസദ്ദിഖ് ബാഖവി, പി.സി മുഹമ്മദലി, ഹിദായത്ത് ഒളവറ, അബ്ദുന്നാസര്‍ അമാനി, എം.ടി.പി ഇസ്മാഇല്‍ സഅദി, വി.പി.യു അശ്‌റഫ് ഓട്ടപ്പടവ്, ഹുസൈന്‍ സഖാഫി ആയിറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാമിലും മൂന്നിന് എട്ടിക്കുളം താജുല്‍ ഉലമ മഖാമിലും സിയാറത്ത് നടന്നു. സിയാറത്തിന് കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സ്വാദിഖ് അഹ്‌സനി നേതൃത്വം നല്‍കി.

ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ ജില്ലാ ആദര്‍ശ സംഗമം നടക്കും. എസ്.വൈ.എസ് ജില്ലാ ദഅ്‌വാ കാര്യ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് സഖാഫി കടവത്തൂര്‍, ഹംസ മിസ്ബാഹി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. സോണ്‍, സര്‍ക്കിള്‍ തലങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത അഞ്ച് വീതം പ്രതിനിധകളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളും സംഗമത്തില്‍ സംബന്ധിക്കും.
വൈകിട്ട് നാല് മണിക്ക് പിലിക്കോട് സ്‌കൂള്‍ പരിസരത്ത് നിന്ന് ജില്ലാ ദഅ്‌വാ സംഘവും യൂണിറ്റിലെ മൂന്ന് വീതം പ്രതിനിധികളും അണി നിരക്കുന്ന ആദര്‍ശ വിളംബര ജാഥ നടക്കും. 4.30ന് പൊതു സമ്മേളനം തുടങ്ങും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാരംഭ പ്രാര്‍ഥനക്കും സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ ബുഖാരി തങ്ങള്‍ ബായാര്‍ സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും.

കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, റഹ്മത്തുല്ലാഹ് സഖാഫി എളമരം എന്നിവരാണ് ആദര്‍ശ പ്രഭാഷണം നടത്തുന്നത്.
വിവിധ പ്രകാശനങ്ങള്‍ യൂസുഫ് ഹാജി പെരുമ്പ, ടി. സി മുഹമ്മദ് കുഞ്ഞി ഹാജി, മുക്രി ഇബ്രാഹീം ഹാജി, ചിത്താരി അബ്ദുല്ല ഹാജി നിര്‍വ്വഹിക്കും. ഹകീം ഹാജി കളനാട്, ഇബ്രാഹീം ഹാജി കുബണൂര്‍, ശാഹുല്‍ ഹമീദ് ഹാജി ഉദിനൂര്‍, അബ്ദു റഹ്മാന്‍ ഹാജി പെരിയാട്ടടുക്കം, എസ്.പി ഉമര്‍ ഹാജി പെരുമ്പ, എ.ജി മുഹമ്മദ് കുഞ്ഞി ഹാജി ചന്തേര തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.