Latest News

റഈസുല്‍ ഉലമാ കോയക്കുട്ടി മുസ്‌ല്യാര്‍; വിടപറഞ്ഞത് ആത്മീയ സാമ്രാജ്യത്തിലെ സുല്‍ത്താന്‍

അകവും പുറവുമൊരു പോലെ ആത്മീയ വെളിച്ചം പ്രസരിപ്പിച്ച ഇലാഹി ചിന്തകളില്‍ ജീവിതം തിട്ടപ്പെടുത്തിയ സൂര്യതേജസ്സാണ് ഉസ്താദ് കോയക്കുട്ടി മുസ്‌ല്യാര്‍, സമസ്ത പ്രസിഡണ്ടായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരുടെ വഫാത്തിന് ശേഷം നമുക്ക് ലഭിച്ച അമരക്കാരന്‍, ഉസ്താദുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലങ്കിലും, മൂന്ന്, നാല് വര്‍ഷം മുമ്പ് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യാന്‍ വന്ന ഉസ്താദിനെ എന്റെ വീട്ടില്‍ കൊണ്ട് വരാനും ഉസ്താദുമായി ചെറിയ ബന്ധം സ്ഥാപിക്കാനും സാധിച്ചിട്ടുണ്ട്. [www.malabarflash.com]

പിന്നീട് കാസര്‍കോട് ഖാസി ആലിക്കുട്ടി മുമുസ്‌ല്യാാരുടെ സ്ഥാനാരോഹണ ചടങ്ങിന് ഉദ്ഘാടനത്തിന് വന്നപ്പോളും ആ ബന്ധം ഒന്ന് കൂടി മെച്ചപ്പെടുത്താനും ചില കാര്യങ്ങള്‍ ഉസ്താദുമായി ചോദിച്ച് മനസ്സിലാക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

സംസാരങ്ങളില്‍ മുഴുവനും ഉസ്താദിന്റെ ചിന്ത അള്ളാഹുവിനോടുള്ള സാമിപ്യ മാത്രമായിരുന്നു, കേരള മുസ്ലിംങ്ങളുടെ ആധികാരിക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് ഇരിക്കുമ്പോഴും, താഴ്മയില്‍ മാത്രമാണ് ഉസ്താദവര്‍കള്‍ സംസാരിച്ചത്. ഉസ്താദിന്റെ വസ്ത്ര ധാരണ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി ഉസ്താദിന്റ മരണ വാര്‍ത്ത എന്റെ സ്‌നേഹിതന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ഓര്‍മ വന്നത് രണ്ട് വര്‍ഷം മുമ്പ് തൃശൂര്‍ സമര്‍ഖന്ധില്‍ നടന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉസ്താദ് പ്രസംഗിച്ച പ്രസംഗ ഭാഗമാണ്....

മക്കളെ എനിക്ക് ദുആ ചെയ്യണം, വയസ്സായി, ഞമ്മള്‍ എല്ലാവരും മരിക്കും, നിങ്ങള്‍ക്ക് ഞാന്‍ ദുആ ചെയ്യുന്നുണ്ട് എന്നാണ്. ലക്ഷക്കണക്കിന് അനുയായികളും, രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത വേദിയില്‍പ്പോലും അദ്ദേഹം ഓര്‍മപ്പെടുത്തിയത് മരണത്തെയാണ് അങ്ങനെയുള്ള ഒരു സൂഫി പണ്ഡിതനെയാണ് സുന്നി സമൂഹത്തിന് നഷ്ടമായത.

ഉസ്താദിന്റെ 80 വര്‍ഷത്തെ ജീവിതം മാതൃകയാണ്, ദരിദ്രകുടുംബത്തില്‍ ജനിച്ച കോയക്കുട്ടി മുസ്‌ല്യാര്‍ക്ക് പഠന കാലത്ത് പലപ്പോഴും ആനക്കരയില്‍ നിന്ന് പൊന്നാനിയിലേക്ക് കാല്‍നടയായി പോവേണ്ടി വന്നിട്ടുണ്ട്, സമസ്തയുടെ രൂപികരണകാലത്തുള്ള മുശാവറ മെമ്പറും, 1967 മുതല്‍ 93 വരെ സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന കണ്ണിയത്ത് ഉസ്താദിന്റ ശിഷ്യത്വം സ്വീകരിക്കാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ച ഉസ്താദവര്‍കള്‍ പൊന്നാനിയില്‍ പോവുകയും കണ്ണിയത്ത് ഉസ്താദിനോട് താല്‍പര്യം അറീയിക്കുകയും ചെയ്തു.

കണ്ണിയത്ത് ഉസ്താദ് നടത്തിയ ഇന്റര്‍വ്യൂവില്‍ ഉസ്താദവര്‍കള്‍ യുക്തമായ മറുപടി നല്‍കി ദര്‍സില്‍ ചേര്‍ന്നു. പക്ഷേ ചിലവ് വഹിക്കാന്‍ ആളുണ്ടായില്ല, ഇല്‍മിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണത്താല്‍ അത് വകവെക്കാതെ ദര്‍സില്‍ പഠനം തുടരാന്‍ തീരുമാനിച്ചു. അക്കാലത്ത് പൊന്നാനിയിലെ വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് മുതഅല്ലിമീങ്ങള്‍ ക്ലാസെടുക്കുന്ന പതിവുണ്ടായിരുന്നു, മുതഅല്ലിമീങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് ആ വീട്ടുകാരായിരുന്നു. പക്ഷേ ഉസ്താദിന് ഇ അവസരം ലഭിച്ചിരുന്നില്ല. അങ്ങനെ ഉസ്താദ് ദര്‍സിനടുത്തുള്ള ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ രാത്രി മന്‍ഖൂസ് മൗലൂദും, ബദര്‍ ബൈത്തും ചൊല്ലിക്കൊടുത്ത് കിട്ടുന്ന ചായയും ബിസ്‌ക്കറ്റ് പൊടികളും അവര്‍ നല്‍കുന്ന രണ്ടണയും ഉപയോഗിച്ച് രണ്ട് വര്‍ഷം കഴിച്ച് കൂട്ടി
കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു.

വീട്ടില്‍ കൊണ്ട് പോവുമ്പോള്‍, കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു, പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ അരുമ ശിഷ്യനോടായി പറഞ്ഞു. നീ എന്റെ വീട്ടില്‍ നിന്നോ നിനക്ക് ഞാന്‍ ഓതിത്തരാം. ഇത്രത്തോളം തന്റെ ഗുരുനാഥന്റെ സ്‌നേഹം കരഗതമാക്കാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്.

ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നങ്കിലും കഴിപ്പുറത്ത് ഒ.കെ ഉസ്താദിന്റെ
ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയ്തത്. അവിടെ വലിയ കിത്താബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.

ഈസമയത്താണ് ഒതുക്കുങ്ങലില്‍ നിന്നും കുറച്ചാളുകള്‍ മുദരീസിനേയും ആവിശ്യപ്പെട്ട് കൊണ്ട് കുഴിപ്പുറത്തെ പള്ളിയിലേക്ക് ഒക്കെ ഉസ്താദിനെ കാണാന്‍വന്നു, ബാഖിയാത്തില്‍ പോവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന കോയക്കുട്ടി ഉസ്താദിനെ ഒതുക്കങ്ങള്‍ പളളിയില്‍ മുദരിസായി സേവനമനുഷ്ഠിക്കാന്‍ ഒക്കെ ഉസ്താദ് കല്‍പ്പിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി പതിനെട്ടാം വയസ്സില്‍ ഒതുക്കുങ്ങല്‍ പള്ളിയില്‍ 15 കുട്ടികളുടെ മുദരിസായി നിയമിതനായി.. പിന്നീട് വെല്ലൂരില്‍ പോകുകയും പ്രവേശന പരീക്ഷയില്‍ മുതവ്വലിന് തെരഞ്ഞെടുക്കപ്പെട്ട 4 മലയാളികളില്‍ ഒരാള്‍ കോയക്കുട്ടി ഉസ്താദായിരുന്നു, ബാഖിയാത്തിലെ പഠനത്തിന് ശേഷം, 75 ഓളം വിദേശ വിദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റടുത്തു, പിന്നീട്, നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടുഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവന രംഗത്ത് 50 വര്‍ഷം തികയുകയും ചെയ്തു.

പിന്നീട് കാരത്തൂര് ജാമിഅ ബദരിയ്യ, പ്രിന്‍സിപ്പാളായും ജോലി ചെയ്തു. ആനക്കരയടക്കം പത്തില്‍ കൂടുതല്‍ ഖാളി സ്ഥാനം വഹിക്കുന്ന ഉസ്താദ്, സമസ്ത കേന്ദ്ര മുശാവറ പ്രസിഡണ്ടിന് പുറമെ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖുല്‍ ഖാദിരി, ഞങ്ങാടി അബൂബക്കര്‍ ഹാജി, എന്നീ സൂഫിവര്യന്മാരുടെ പരമ്പരയില്‍ കണ്ണി ചേര്‍ന്ന ഉസ്താദവര്‍കള്‍, നിരവധി ഇടങ്ങളിലായി ദിഖ്ര്‍ ഹല്‍ഖയും നടത്തിയിരുന്നു, അള്ളാഹു ഉസ്താദിന്റ പദവി ഉയര്‍ത്തു മാറാവട്ടെഅകവും പുറവുമൊരു പോലെ ആത്മീയ വെളിച്ചം പ്രസരിപ്പിച്ച ഇലാഹി ചിന്തകളില്‍ ജീവിതം തിട്ടപ്പെടുത്തിയ സൂര്യതേജസ്സാണ് ഉസ്താദ് കോയക്കുട്ടി മുസ്‌ല്യാര്‍, സമസ്ത പ്രസിഡണ്ടായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരുടെ വഫാത്തിന് ശേഷം നമുക്ക് ലഭിച്ച അമരക്കാരന്‍, ഉസ്താദുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലങ്കിലും, മൂന്ന്, നാല് വര്‍ഷം മുമ്പ് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യാന്‍ വന്ന ഉസ്താദിനെ എന്റെ വീട്ടില്‍ കൊണ്ട് വരാനും ഉസ്താദുമായി ചെറിയ ബന്ധം സ്ഥാപിക്കാനും സാധിച്ചിട്ടുണ്ട്.

പിന്നീട് കാസര്‍കോട് ഖാസി ആലിക്കുട്ടി മുമുസ്‌ല്യാാരുടെ സ്ഥാനാരോഹണ ചടങ്ങിന് ഉദ്ഘാടനത്തിന് വന്നപ്പോളും ആ ബന്ധം ഒന്ന് കൂടി മെച്ചപ്പെടുത്താനും ചില കാര്യങ്ങള്‍ ഉസ്താദുമായി ചോദിച്ച് മനസ്സിലാക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

സംസാരങ്ങളില്‍ മുഴുവനും ഉസ്താദിന്റെ ചിന്ത അള്ളാഹുവിനോടുള്ള സാമിപ്യ മാത്രമായിരുന്നു, കേരള മുസ്ലിംങ്ങളുടെ ആധികാരിക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് ഇരിക്കുമ്പോഴും, താഴ്മയില്‍ മാത്രമാണ് ഉസ്താദവര്‍കള്‍ സംസാരിച്ചത്. ഉസ്താദിന്റെ വസ്ത്ര ധാരണ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി ഉസ്താദിന്റ മരണ വാര്‍ത്ത എന്റെ സ്‌നേഹിതന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ഓര്‍മ വന്നത് രണ്ട് വര്‍ഷം മുമ്പ് തൃശൂര്‍ സമര്‍ഖന്ധില്‍ നടന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉസ്താദ് പ്രസംഗിച്ച പ്രസംഗ ഭാഗമാണ്....

മക്കളെ എനിക്ക് ദുആ ചെയ്യണം, വയസ്സായി, ഞമ്മള്‍ എല്ലാവരും മരിക്കും, നിങ്ങള്‍ക്ക് ഞാന്‍ ദുആ ചെയ്യുന്നുണ്ട് എന്നാണ്. ലക്ഷക്കണക്കിന് അനുയായികളും, രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത വേദിയില്‍പ്പോലും അദ്ദേഹം ഓര്‍മപ്പെടുത്തിയത് മരണത്തെയാണ് അങ്ങനെയുള്ള ഒരു സൂഫി പണ്ഡിതനെയാണ് സുന്നി സമൂഹത്തിന് നഷ്ടമായത.

ഉസ്താദിന്റെ 80 വര്‍ഷത്തെ ജീവിതം മാതൃകയാണ്, ദരിദ്രകുടുംബത്തില്‍ ജനിച്ച കോയക്കുട്ടി മുസ്‌ല്യാര്‍ക്ക് പഠന കാലത്ത് പലപ്പോഴും ആനക്കരയില്‍ നിന്ന് പൊന്നാനിയിലേക്ക് കാല്‍നടയായി പോവേണ്ടി വന്നിട്ടുണ്ട്, സമസ്തയുടെ രൂപികരണകാലത്തുള്ള മുശാവറ മെമ്പറും, 1967 മുതല്‍ 93 വരെ സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന കണ്ണിയത്ത് ഉസ്താദിന്റ ശിഷ്യത്വം സ്വീകരിക്കാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ച ഉസ്താദവര്‍കള്‍ പൊന്നാനിയില്‍ പോവുകയും കണ്ണിയത്ത് ഉസ്താദിനോട് താല്‍പര്യം അറീയിക്കുകയും ചെയ്തു.

കണ്ണിയത്ത് ഉസ്താദ് നടത്തിയ ഇന്റര്‍വ്യൂവില്‍ ഉസ്താദവര്‍കള്‍ യുക്തമായ മറുപടി നല്‍കി ദര്‍സില്‍ ചേര്‍ന്നു. പക്ഷേ ചിലവ് വഹിക്കാന്‍ ആളുണ്ടായില്ല, ഇല്‍മിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണത്താല്‍ അത് വകവെക്കാതെ ദര്‍സില്‍ പഠനം തുടരാന്‍ തീരുമാനിച്ചു. അക്കാലത്ത് പൊന്നാനിയിലെ വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് മുതഅല്ലിമീങ്ങള്‍ ക്ലാസെടുക്കുന്ന പതിവുണ്ടായിരുന്നു, മുതഅല്ലിമീങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് ആ വീട്ടുകാരായിരുന്നു. പക്ഷേ ഉസ്താദിന് ഇ അവസരം ലഭിച്ചിരുന്നില്ല. അങ്ങനെ ഉസ്താദ് ദര്‍സിനടുത്തുള്ള ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ രാത്രി മന്‍ഖൂസ് മൗലൂദും, ബദര്‍ ബൈത്തും ചൊല്ലിക്കൊടുത്ത് കിട്ടുന്ന ചായയും ബിസ്‌ക്കറ്റ് പൊടികളും അവര്‍ നല്‍കുന്ന രണ്ടണയും ഉപയോഗിച്ച് രണ്ട് വര്‍ഷം കഴിച്ച് കൂട്ടി
കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു.

വീട്ടില്‍ കൊണ്ട് പോവുമ്പോള്‍, കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു, പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ അരുമ ശിഷ്യനോടായി പറഞ്ഞു. നീ എന്റെ വീട്ടില്‍ നിന്നോ നിനക്ക് ഞാന്‍ ഓതിത്തരാം. ഇത്രത്തോളം തന്റെ ഗുരുനാഥന്റെ സ്‌നേഹം കരഗതമാക്കാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്.

ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നങ്കിലും കഴിപ്പുറത്ത് ഒ.കെ ഉസ്താദിന്റെ
ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയ്തത്. അവിടെ വലിയ കിത്താബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.

ഈസമയത്താണ് ഒതുക്കുങ്ങലില്‍ നിന്നും കുറച്ചാളുകള്‍ മുദരീസിനേയും ആവിശ്യപ്പെട്ട് കൊണ്ട് കുഴിപ്പുറത്തെ പള്ളിയിലേക്ക് ഒക്കെ ഉസ്താദിനെ കാണാന്‍വന്നു, ബാഖിയാത്തില്‍ പോവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന കോയക്കുട്ടി ഉസ്താദിനെ ഒതുക്കങ്ങള്‍ പളളിയില്‍ മുദരിസായി സേവനമനുഷ്ഠിക്കാന്‍ ഒക്കെ ഉസ്താദ് കല്‍പ്പിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി പതിനെട്ടാം വയസ്സില്‍ ഒതുക്കുങ്ങല്‍ പള്ളിയില്‍ 15 കുട്ടികളുടെ മുദരിസായി നിയമിതനായി.. പിന്നീട് വെല്ലൂരില്‍ പോകുകയും പ്രവേശന പരീക്ഷയില്‍ മുതവ്വലിന് തെരഞ്ഞെടുക്കപ്പെട്ട 4 മലയാളികളില്‍ ഒരാള്‍ കോയക്കുട്ടി ഉസ്താദായിരുന്നു, ബാഖിയാത്തിലെ പഠനത്തിന് ശേഷം, 75 ഓളം വിദേശ വിദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റടുത്തു, പിന്നീട്, നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടുഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവന രംഗത്ത് 50 വര്‍ഷം തികയുകയും ചെയ്തു.

പിന്നീട് കാരത്തൂര് ജാമിഅ ബദരിയ്യ, പ്രിന്‍സിപ്പാളായും ജോലി ചെയ്തു. ആനക്കരയടക്കം പത്തില്‍ കൂടുതല്‍ ഖാളി സ്ഥാനം വഹിക്കുന്ന ഉസ്താദ്, സമസ്ത കേന്ദ്ര മുശാവറ പ്രസിഡണ്ടിന് പുറമെ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖുല്‍ ഖാദിരി, ഞങ്ങാടി അബൂബക്കര്‍ ഹാജി, എന്നീ സൂഫിവര്യന്മാരുടെ പരമ്പരയില്‍ കണ്ണി ചേര്‍ന്ന ഉസ്താദവര്‍കള്‍, നിരവധി ഇടങ്ങളിലായി ദിഖ്ര്‍ ഹല്‍ഖയും നടത്തിയിരുന്നു, അള്ളാഹു ഉസ്താദിന്റ പദവി ഉയര്‍ത്തു മാറാവട്ടെ....

-ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര (SKSSF ജില്ലാ സൈബര്‍ കണ്‍വീനര്‍)

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.