Latest News

കള്ളവോട്ടിന് ആഹ്വാനം ചെയ്ത സുധാകരന്റെ വിവാദപ്രസംഗം പുറത്ത്

ഉദുമ[www.malabarflash.com]: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്ത് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരന്റെ വിവാദ പ്രസംഗം പുറത്ത്. ഉദുമ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന കുടുംബയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് പരസ്യമായി സുധാകരന്‍ ആവശ്യപെടുന്നത്. പോളിങ്ങ് ശതമാനം ഉയര്‍ത്തണമെന്നും അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണമെന്നാണ് സുധാകരന്റെ ആഹ്വാനം.

കുടുംബയോഗത്തില്‍ പങ്കെടുത്ത വ്യക്തി രഹസ്യമായി പ്രസംഗം മാൈബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് വിവാദ പ്രസംഗം പുറത്തു വരുന്നത്. മണ്ഡലത്തില്‍ വിജയസാധ്യത കുറവാണെന്നും വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ ഏതു രീതിയിലും പോളിങ്ങ് ശതമാനം ഉയര്‍ത്തണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ പോളിങ് ശതമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. 90 ശതമാനം അതാണ് നിങ്ങള്‍ക്കുള്ള ടാര്‍ജറ്റെന്നുമാണ് സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്.

സ്വര്‍ഗത്തില്‍ പോയവരും നരകത്തില്‍ പോയവരും രാവിലെ ബൂത്തില്‍ എത്തി വോട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ 94 ശതമാനമാക്കെയാണ് ഭൂരിപക്ഷം. നമുക്ക് നമ്മുടെ വോട്ടുകള്‍ കൃത്യമായി പോള്‍ചെയ്യിക്കാന്‍ സാധിച്ചാലും അത് 75–80 ശതമാനത്തിലോ എത്തുന്നുള്ളു. അങ്ങനെയെങ്കില്‍ പറയട്ടെ കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് നമുക്ക് പ്രതീക്ഷിനാകാത്തത് ഒക്കെ സംഭവിക്കുമെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.

നരകത്തില്‍പോയവരും സ്വര്‍ഗത്തില്‍ പോയവരും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ പടച്ചോന്‍ അതിന് അയക്കുന്നവര്‍ ഇവിടെയും വന്ന് വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവന്‍ വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെയും അങ്ങനെ ചെയ്യണമെന്നാണ് സുധാകരന്റെ ആഹ്വാനം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.