കൊച്ചി: [www.malabarflash.com] പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയര്‍ന്നുവന്ന പുതിയ ആരോപണങ്ങള്‍ നിഷേധിച്ച് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ജിഷയേയോ അവരുടെ അമ്മയേയോ തനിക്കറിയില്ല. ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ല. കൊലപാതകത്തിന് ശേഷം മാത്രമാണ് അവരെ കണ്ടിട്ടുള്ളത്. താനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആര്‍ക്കും ജിഷാ വധവുമായി ബന്ധമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. പെരുമ്പാവൂരില്‍ യു.ഡി.എഫിനുണ്ടായ വിജയത്തില്‍ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികളാണ് ആരോപണത്തിനു പിന്നില്‍. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സ്ഥിരം പരാതിക്കാരനാണ്. ജോമോനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ ആരോപിച്ചു.
ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത യു.ഡി.എഫ് നേതാവിനു ബന്ധമുണ്ടെന്നും ജിഷ ഇയാളുടെ മകളാണെന്നും സ്വത്തു സംബന്ധിച്ച തര്‍ക്കവും പിതൃത്വം തെളിയിക്കുമെന്ന വെല്ലുവിളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പി.പി തങ്കച്ചന്റെ പേര് പറഞ്ഞിരുന്നുമില്ല.
Keywords: PP Thankachan, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment