പെരുമ്പാവൂര്‍:[www.malabarflash.com] ജിഷ കൊലക്കേസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജി മോനെ ഏല്‍പ്പിച്ചു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍ കുമാറിനെ മാറ്റിയാണ് ജിജിമോനെ ഏല്‍പ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മധ്യമേഖല ഐജിയുടെ നേതൃത്വത്തില്‍ 30 അംഗ അന്വേഷണ സംഘവും തുടരും. അനില്‍കുമാറിനെ അന്വേഷണ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. വൈകിട്ട് എട്ട് മണിക്ക് ശേഷമാണ് മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള തീരുമാനമായത്.
ഇതിനിടെ ജിഷ മരിച്ചത് ശ്വാസം മുട്ടിയാണെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. എന്നാല്‍, പീഡനം നടന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയാല്‍ മാത്രമേ സാധിക്കൂ. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍ ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്.
പിജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ തിരുത്തുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അക്രമം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീടിന് പുറത്തു കണ്ട ആളുടെ ചിത്രമാണ് ദൃക്‌സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയത്.

No comments:
Post a Comment