Latest News

ബൂത്ത് പിടിച്ചു കള്ളവോട്ടുചെയ്യാന്‍ ആഹ്വാനം: സുധാകരനെതിരെ നടപടി വേണമെന്ന് അഡ്വ.ശ്രീകാന്ത്

ഉദുമ:[www.malabarflash.com] ബൂത്ത് പിടിച്ചു കള്ളവോട്ടുചെയ്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ആഹ്വാനം ചെയ്തതിന് തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ഉദുമ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. യു.എഡ്.എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു.

ഉദുമ മണ്ഡലത്തില്‍ നിഷ്പക്ഷമായ തെരഞ്ഞെടുപ്പുനടത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും എന്‍.ഡി.എ. ആവശ്യപ്പെട്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.