Latest News

ചൈനയില്‍ 31 വിരലുകളുമായി നവജാതശിശു

ബീജിംഗ്:[www.malabarflash.com] ഗര്‍ഭസ്ഥാവസ്ഥയിലെ പരിശോധനയില്‍ യാതൊരു വിധത്തലുമുള്ള വൈകല്യങ്ങളും എന്തിനു പറയുന്ന വൈകല്യങ്ങളുടെ സൂചന പോലുമില്ലായിരുന്ന കുഞ്ഞ് ജനിച്ചപ്പോള്‍ കൈയ്യിലും കാലിലും നിറയെ വിരലുകളുള്ള കാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചൈനീസ് ദമ്പതികള്‍. 


ഹോങ്ങ്‌ഹോങ്ങ് എന്ന പേരില്‍ വിളിക്കുന്ന കുഞ്ഞിന് തള്ളവിരലുകളില്ലാതെ ഇരു കാലുകളിലും എട്ടു വിരലുകള്‍ വീതവും കൈകളില്‍ ഏഴും എട്ടും വീതമാണ് വിരലുകളുള്ളത്. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കൈകളില്‍ അധിക വിരലുകള്‍ ഉണ്ടെങ്കിലും ഇത്രയും അധികമില്ല.

പോളിടാക്റ്റിലി എന്നാണ് ഈ അവസ്ഥയെ മെഡിക്കല്‍ ടേമില്‍ വിശേഷിപ്പിക്കുന്നത്. ആയിരത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടു വരുന്ന ഈ അവസ്ഥയെ ഭയന്ന് നിരവധി തവണ ദമ്പതികള്‍ ഗര്‍ഭസ്ഥാവസ്ഥയിലുള്ളപ്പോള്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും യാതൊന്നും വ്യക്തമായില്ല. 

കുഞ്ഞിന്റെ അസ്ഥികള്‍ ഉറയ്ക്കുന്നതിനു മുന്‍പേ വളരെ ചെലവേറിയ ശാസ്ത്രക്രിയയിലൂടെ ഇത് മാറ്റാനാവുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ വലിയ തുക താങ്ങാനാവാതെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.