മാവുങ്കാല്‍:[www.malabarflash.com] നെല്ലിത്തറ കുന്നിന്‍ചെരുവിലെ വാടക വീട്ടില്‍ മകളോടും മകളുടെ ഭര്‍ത്താവിനുമോടൊപ്പം താമസിക്കാനെത്തിയ കാറഡുക്ക പാടിക്കൊച്ചിയിലെ ലക്ഷ്മി(50)യെ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലെ പ്രതിയെന്ന് കരുതുന്ന ഭര്‍ത്താവ് കരിവേടകം കുളം സ്വദേശി ഗംഗാധരന്‍ തൂങ്ങി മരിച്ച നിലയില്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച 1.30 മണിയോടെ ഇരിയയിലെ മുത്തപ്പന്‍ മില്ലിന് പിറകുവശത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ ഗംഗാധരനെ കണ്ടെത്തിയത്.
ലക്ഷ്മി കൊല്ലപ്പെട്ടതിന് ശേഷം അപ്രത്യക്ഷനായ ഗംഗാധരന്‍ ഇരിയയിലെ കള്ള് ഷാപ്പില്‍ എത്തുകയും മുന്‍ പരിചയമുള്ള കള്ള് ഷാപ്പ് ജീവനക്കാരനോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറയുകയും ചെയ്തതായി വ്യാഴാഴ്ച അമ്പലത്തറ പോലീസിന് വിവരം ലഭിച്ചിരുന്നു.
ഗംഗാധരനെ തിരക്കി പോലീസ് സംഘം പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഇയാളെ ആരും കണ്ടതായി അറിവില്ല. കള്ള് ഷാപ്പില്‍ നിന്നിറങ്ങിയ ഗംഗാധരന്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഗംഗാധരന്‍ ജീവനൊടുക്കിയതായി അഭ്യൂഹം പരന്നിരുന്നു.
വാടക വീട്ടിന് പിറക് വശത്ത് പത്ത് മീറ്ററോളം അകലെ വ്യാഴാഴ്ച ഉച്ചയോടെയാണ് കഴുത്തിനും കൈക്കും വെട്ടേറ്റ് മരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ ഗംഗാധരനും ലക്ഷ്മിയും വീട്ടുപറമ്പിലേക്ക് ഇറങ്ങിയിരുന്നു. പിന്നീട് ഗംഗാധരന്‍ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു.
സംഭവ സമയം മകള്‍ ഗായത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം ഗായത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഗായത്രിയുടെ ഭര്‍ത്താവ് അജു എന്ന അജിത്ത് നല്‍കിയ മൊഴിയില്‍ കൊലക്ക് പിന്നില്‍ ഗംഗാധരനാണെന്ന് സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment