Latest News

വാഹനത്തിനുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണ് ഏഴുപേര്‍ മരിച്ചു

ഹൈദരാബാദ്:[www.malabarflash.com] തെലുങ്കാനയില്‍ വാഹനത്തിനുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണ് ഏഴുപേര്‍ മരിച്ചു. വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനത്തിന്റെ മുകളില്‍ വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു.

മേഡക് ജില്ലയിലെ കാംഗ്തി മണ്ഡലില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ട്രക്കിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

വൈദ്യുതാഘാതമേറ്റ മറ്റ് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.