Latest News

ബഷീര്‍ വെള്ളിക്കോത്തിന്റെ പിതാവ് നിര്യാതനായി

കാഞ്ഞങ്ങാട്:[www.malabarflash.com] മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിന്റെ പിതാവ് അജാനൂര്‍ മൂലക്കണ്ടത്തെ ബി.ആലി (75) നിര്യാതനായി. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ട അദ്ദേഹം ചൊവ്വാഴ്ച വെളുപ്പിന് 2 മണിയോടെ മരണപ്പെടുകയായിരുന്നു.

വെള്ളിക്കോത്തെ അബ്ദുള്‍ റഹ്മാന്റെയും ഫാത്തിമയുടെയും മകനായ ആലി 15 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടിലെത്തി ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങി. ആച്ചിബിയാണ് ഭാര്യ. ബഷീറിന് പുറമേ അഷ്‌റഫ് (ദുബൈ), അബ്ദുള്‍ സമദ് (ഖത്തര്‍), ഗദ്ദാഫി, താഹിറ, നൂര്‍ജഹാന്‍, റഫീഖ്, റാസിഖ് (ഇരുവരും ദുബൈ), ഇഖ്ബാല്‍ (അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി).

മരുമക്കള്‍: ഖയറുന്നീസ മാണിക്കത്ത്, റുബീന പള്ളിപ്പുഴ, സുബൈദ മാട്ടുമ്മല്‍, ജംഷീന പടന്നക്കാട്, കെ.പി.നാസര്‍ കൊന്നക്കാട്, ഷംസുദ്ദീന്‍ പെരിയോട്ട് (അധ്യാപകന്‍ കോടോം അംബേദ്കര്‍ ഹൈസ്‌കൂള്‍), ഇര്‍ഷാന ആറങ്ങാടി.
സഹോദരങ്ങള്‍: കുഞ്ഞാമിന, മൂസ, കുഞ്ഞാമു, അബ്ദുള്‍ ഖാദര്‍, ഹുസൈനാര്‍.

മരണ വിവരമറിഞ്ഞ് ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരന്‍, ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ എം ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏജിസി ബഷീര്‍, കാഞ്ഞങ്ങാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ, ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.കെ.നാരായണന്‍, എം പൊക്ലന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, വൈസ് പ്രസിഡണ്ട് അനിത, കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളായ എം.സി.ജോസ്, പി.ഗംഗാധരന്‍ നായര്‍, ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി.ജാഫര്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വെള്ളിക്കോത്ത് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.