ആലപ്പുഴ: [www.malabarflash.com] കേരളത്തില്‍ ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഭരണത്തിലേറിയാല്‍ ഇതിന് പരിഹാരമാകുമെന്നും ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കാതിരുന്നാല്‍ അവരെ സംരക്ഷിക്കില്ല. കൈക്കരുത്ത് കൊണ്ട് കാര്യം നേടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന്റെ ഫലം അവര്‍ അറിയുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. പദ്ധതികള്‍ തുരങ്കം വയ്ക്കാന്‍ ആരും ശ്രമിക്കേണ്ട. ഇത് ജനങ്ങളുടെ സര്‍ക്കാരാണ്. കാലാനുസൃതമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും പിണറായി പറഞ്ഞു. വിലക്കയറ്റത്തിനും വര്‍ഗീയ ശക്തികള്‍ക്കുമെതിരായിട്ടുളള ജനവിധിയാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെയും സി.പി.ഐയുടേയും നിയുക്ത മന്ത്രിമാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Keywords: Alappuza, Pinarayi Vijayan, Kerala, Jisha Murder, Kerala News, Malabar Flash News
No comments:
Post a Comment