സിഡ്‌നി:[www.malabarflash.com] ആസ്‌ട്രേലിയയില്‍ ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ചു കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കിം ടൂസി എന്ന 26കാരി അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയത്. അഞ്ചില്‍ നാലും പെണ്‍കുഞ്ഞുങ്ങളാണ്.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
50 ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന പ്രത്യേക സംഘമാണ് സിസേറിയന് നേതൃത്വം നല്‍കിയത്. സ്വഭാവിക ഗര്‍ഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ പിറവി. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ഒറ്റപ്രസവത്തില്‍ അഞ്ചു മക്കള്‍ പിറക്കാനുള്ള സാധ്യത 5.5 കോടിയില്‍ ഒരാള്‍ക്കു മാത്രമാണ്.
ആറു ഹൃദയങ്ങള്‍ ഒറ്റശരീരത്തില്‍ ഒരുമിച്ച് മിടിക്കുമ്പോള്‍ താന്‍ ആശ്ചര്യം കൊള്ളുകയായിരുന്നുവെന്ന് ടൂസി ഫേസ്ബുക്കില്‍ കുറിച്ചു. ഇവരെ കൂടാതെ ടൂസിക്കും ഭര്‍ത്താവ് വോഗ്‌നും ഒമ്പതു വയസ്സുള്ള മകനും നാലും രണ്ടും വയസ്സുള്ള പെണ്‍മക്കളുമുണ്ട്.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment