റിയാദ്:[www.malabarflash.com] ബന്തിയോട് മീപ്പിരി സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു. ബന്തിയോട് ഹേരൂര്‍ മീപ്പിരിയിലെ ഹസൈനാര്‍ മൗലവി - അലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉനൈസ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെടുകയായിരുന്നു.
റിയാദിലെ അല്‍ നഖീല്‍ ഷോപ്പിംഗ് മാളിലെ ടെക്‌സ്റ്റൈല്‍ ഷോപ്പ് ജീവനക്കാരനായ ഉനൈസ് രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി പുറത്ത് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: അബ്ദുല്‍ നിയാസ്, ജാഫര്‍ ഫായിസ്, മൊയ്തീന്‍ ഷഹനാസ്, ദമാമിലുള്ള സിദ്ദീഖ് മുട്ടത്തിന്റെ ഭാര്യ ഫാത്തിമത്ത് സമീന, ഖദീജത്ത് ഷംന.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment