കാസര്‍കോട്:[www.malabarflash.com] തിരഞ്ഞെടുപ്പു ഫലങ്ങളറിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ആശങ്കകളില്ലാതെ കാസര്‍കോട്ടെ യു.ഡി.എഫ് നേതൃത്വം. കാസര്‍കോട്ടെ യുഡി.എഫ് മണ്ഡലങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോടും പ്രതീക്ഷിച്ചതിലധികം പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.
മഞ്ചേശ്വരത്ത് 75 ശതമാനം എത്തിയാല്‍ തങ്ങള്‍ക്ക് അനുകൂല വിധി ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടല്‍. അവിടെ 76 കടന്നതോടെ പോളിങ് ഉയരുകയും ചെയ്തു. കാസര്‍കോട് 73 ശതമാനം എത്തിയാല്‍ മണ്ഡലം ഉറപ്പെന്ന് യു.ഡി.എഫിന്റെ കണക്കുകള്‍ ഭേദിച്ച് 76 ഉം കടന്നിരിക്കയാണ്. അതുകൊണ്ടു തന്നെ യു.ഡി.എഫ് ഏറെക്കാലമായി കൈവശം വെക്കുന്ന ഈ മണ്ഡലങ്ങള്‍ വിജയം ഉറപ്പാണെന്ന് അവര്‍ കരുതുന്നു. മഞ്ചേശ്വരത്ത് ബിജെപി.ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് യു.ഡി.എഫ് കണക്കാക്കുന്നു.
ഉദുമ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ കെ.സുധാകരന്‍ വിജയം ഉറപ്പിച്ച മട്ടാണ്. 2011 ല്‍ 73.98 ശതമാനം പോളിങ് നടന്ന ഉദുമയില്‍ ഇത്തവണ 80 ശതമാനം കടന്നതില്‍ യു.ഡി.എഫ് വൃത്തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാസര്‍കോട്ടെ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫിന് ഒപ്പം നില്‍ക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാല്‍ ഉദുമയിലെ പോളിങ് ശതമാനം ഉയര്‍ന്നത് എല്‍.ഡി.എഫിനെയാണ് തുണക്കുകയെന്നത് ജില്ലയിലെ 2011 ലെ നില തുടരുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.
സിപിഐ.(എം). കോട്ടകളായ തൃക്കരിപ്പൂരിനും കാഞ്ഞങ്ങാടിനുമൊപ്പെം ഉദുമയും ഉണ്ടാകുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment