Latest News

വിവാഹ ദിവസം നവവധു മൊബൈൽ നോക്കിയിരുന്നതിനെത്തുടർന്ന് യുവാവ് ബന്ധം വേർപെടുത്തി

റിയാദ്:[www.malabarflash.com]വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കകം മുറിയിലെത്തിയ നവവധു മൊബൈൽ ഫോണിൽ എസ്എംഎസുകൾക്കു മറുപടി കൊടുക്കുന്നതു കണ്ടു പ്രകോപിതനായ ഭർത്താവ് ബന്ധം വേർപെടുത്തി. സൗദിയിലെ ജിദ്ദയിലാണു സംഭവം. തന്നെ ശ്രദ്ധിക്കാതെ സുഹൃത്തുക്കളുടെ എസ്എംഎസുകൾക്കു മറുപടി കൊടുത്തതു തന്നെ പ്രകോപിതനാക്കിയതാണ് വേർപിരിയാനുള്ള കാരണമെന്നു ഭർത്താവ് പറഞ്ഞു.

വിവാഹദിവസം തങ്ങാൻ ജിദ്ദയിലെ ഒരു ആഡംബരഹോട്ടലായിരുന്നു തെരഞ്ഞടുത്തത്. മുറിയിലെത്തിയ യുവാവ് പെൺകുട്ടിയുടെ അടുത്തേക്ക് എത്തിയപ്പോൾ താൻ ഈ എസ്എംഎസുകൾക്കു മറുപടി കൊടുത്തോട്ടെ എന്നുപറഞ്ഞിരുന്നു. ഈ പ്രതികരണം യുവാവിൽ ഞെട്ടലുണ്ടാക്കിയെന്നും സുഹൃത്തുക്കളുമായി മൊബൈലിൽ ചങ്ങാത്തം തുടരുന്ന യുവതിയെ വേണ്ടെന്നു വയ്ക്കുകയുമായിരുന്നെന്നും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.

ഇതേച്ചൊല്ലി അൽപസമയം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ യുവാവ് ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹമോചനം തടയാൻ ബന്ധുക്കളടക്കം പലരും ശ്രമിച്ചെങ്കിലും യുവാവ് പിൻമാറാൻ തയാറായില്ല.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.