യുപി[www.malabarflash.com]: പ്രണയത്തിന് ശേഷം അകല്‍ച്ച കാട്ടിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ദീര്‍ഘ നാളത്തെ പ്രണയത്തിനു ശേഷം കാമുകന്‍ അകല്‍ച്ച കാണിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വെറ്റിനറി ഡോക്ടര്‍ ഡോ. അമിത് വര്‍മ്മയാണ് 45 കാരിയായ കാമുകിയുടെ ക്രൂര പ്രതികാരത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന് സമീപം വൈശാലിയിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. 28 കാരനായ ഡോക്ടറുടെ താമസ സ്ഥലത്തേക്ക് എത്തിയ യുവതി നേരെ ആസിഡ് പ്രയോഗം നടത്തി. നാല് ലിറ്റര്‍ ആസിഡാണ് യുവതി കാമുകന് നേരെ പ്രയോഗിച്ചത്. വര്‍മ്മ ജോലി ചെയ്യുന്ന ക്ലിനിക്കിന് അടുത്താണ് താമസ സ്ഥലം. താമസ സ്ഥലത്തേക്ക് യുവതി ആക്രോശിച്ചെത്തുകയും പ്രകോപനമൊന്നുമില്ലാതെ ആസിഡ് ഒഴിക്കുകയായിരുനെന്ന് വര്‍മ്മയുടെ സുഹൃത്ത് ദീപക് പറയുന്നു.
നേരത്തെ ഒരേ ഫ് ളാറ്റില്‍ താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. പിന്നീട് വീട് മാറിയതു മുതല്‍ ഡോക്ടര്‍ യുവതിയുമായി അകലം കാണിച്ചു. ഇതിനുള്ള വൈരാഗ്യമാകാം ആക്രമണമെന്ന് ദീപക് പോലീസിന് മൊഴി നല്‍കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

പതിനെട്ട് ദിവസമായി വര്‍മ്മയെ യുവതി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരിച്ച് പ്രതികരിച്ചില്ല. പോലീസ് എത്തിയെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ വര്‍മ്മയ്ക്ക് സംസാരിക്കാനായില്ല. വര്‍മ്മയുടെ മുഖത്തും ശരീരത്തിലും നാല്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment