ഷാര്‍ജ:[www.malabarflash.com] ശസ്ത്രക്രിയയിലെ പിഴവുമൂലം ലൈംഗികശേഷി നഷ്ടമായെന്ന പരാതിയില്‍ യുവാവിന് അഞ്ചു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അബദ്ധത്തില്‍ വൃഷ്ണത്തില്‍ തകരാറു സംഭവിച്ച ജോര്‍ദാന്‍ സ്വദേശിയായ യുവാവിന് ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
2012 ജൂലൈയില്‍ ഹെര്‍ണിയ ബാധിച്ചു ചികിത്സ തേടിയ യുവാവിനെയാണു ഡോക്ടര്‍ ശസ്ത്രക്രിയക്കു വിധേയമാക്കിയത്. ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവില്‍ ഇയാളുടെ ഇടതു വൃഷണത്തിലേക്കുള്ള രക്തചംക്രമണം തടസപ്പെട്ടു. ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ യുവാവിന് ശക്തമായ വേദനകൊണ്ട് ഉറങ്ങാനും ജോലിചെയ്യാനും കഴിയാതെയായി. ഇതോടെ ചികിത്സതേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഇടതു വൃഷണത്തിനു പരുക്കുണ്ടെന്നും ഈ ഭാഗത്തു രക്തചംക്രമണം നടക്കുന്നില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്നു വൃഷ്ണങ്ങള്‍ നീക്കം ചെയ്തു.
ആദ്യത്തെ ശസ്ത്രക്രിയക്കിടയിലെ വീഴ്ച മൂലം തനിക്കു ശാരീരിക പ്രശ്‌നത്തേക്കാല്‍ മാനസിക ബുദ്ധിമുട്ടുകളുണ്ടായെന്നും പണം നഷ്ടപ്പെട്ടെന്നും കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. ഇയാള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി മെഡിക്കല്‍ കമ്മിറ്റിക്കു കൈമാറി. മെഡിക്കല്‍ കമ്മിറ്റി സ്വീകരിച്ച അന്തിമ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അമ്പതു ശതമാനം വൈകല്യം രോഗിക്കു സംഭവിച്ചു എന്നായിരുന്നു മെഡിക്കല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. ആദ്യത്തെ ശസ്ത്രക്രിയയിലെ പിഴവുമൂലം തനിക്കു ലൈംഗിക ശേഷി നഷ്ടപ്പെട്ടെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment