Latest News

ഉപ്പ് തിന്നില്ലെങ്കിലും ഇനി വെള്ളം കുടിക്കും


[www.malabarflash.com] ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണെനന് പലരും കരുതാറുണ്ട്. എന്നാല്‍ കേട്ടോളൂ ഈ ധാരണ തെറ്റാണ്. ഉപ്പ് തീരെ കഴിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ലോകമെമ്പാടും നടത്തിയ പഠനങ്ങില്‍ നിന്നുള്ള കണ്ടെത്തല്‍.
ഉപ്പ് കണക്കില്ലാതെ കഴിക്കുന്നവരും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരും മാത്രം ഉപ്പിനെ കുറിച്ച് ആലോചിച്ച് തലപുകച്ചാല്‍ പോരെന്നാണ് പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാനഡയിലെ മാക്മാസ്റ്റര്‍ സര്‍വകലാശാലയും ഹാമില്‍ട്ടന്‍ ഹെല്‍ത്ത് സയന്‍സും ചേര്‍ന്ന് 49 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് ഉപ്പുതിന്നില്ലെങ്കില്‍ വെള്ളം കുടിക്കേണ്ടിവരുമെന്നു കണ്ടെത്തിയത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തില്‍ തീരെ കുറവാണെങ്കില്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. സോഡിയത്തിന്റെ പ്രധാന സ്രോതസ്സ് ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പാണ്. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ ഉപ്പുകുറയ്ക്കുന്നതു നല്ലതാണെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്ലാത്തവര്‍ ഉപ്പ് തീരെ കുറയ്‌ക്കേണ്ടെന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ 90ശതമാനം പേരും ആവശ്യത്തിലേറെ ഉപ്പുകഴിക്കുന്നവരാണെന്നും ഇവര്‍ കണ്ടെത്തി. രണ്ടു മില്ലിഗ്രാം സോഡിയം അഥവാ അഞ്ച് ഗ്രാം ഉപ്പുവരെയേ പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. അതായത് ഒരു ടീസ്പൂണില്‍ താഴെ.

കടപ്പാട്‌: doolnews.com

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.