കാസര്‍കോട്: [www.malabarflash.com] മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി തൽസ്ഥാനം രാജി വെച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉദുമയിൽ കെ സുധാകരനുണ്ടായ പരാജയം മുസ്ലിം ലീഗിന്റെ തലയിൽ കെട്ടി വെക്കുന്നതിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണ് രാജി എന്നും അറിയുന്നു.
കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രക്ക് കാഞ്ഞങ്ങാട് നൽകിയ സ്വീകരണത്തിൽ കല്ലട്ര മാഹിൻ ഹാജിയെ അസഭ്യം പറഞ്ഞിരുന്നു.അതിന് കൂട്ട് നിന്ന മണ്ഡലം നേതാക്കൾക്കെതിരെ യാതൊരു നടപടിയും കൈകൊള്ളാത്തതിൽ പ്രതിഷേധം ഉള്ളതായും സൂചനയുണ്ട് .അതിനാൽ ആണ് രാജി വെച്ചത് എന്നും അറിയുന്നു.
ജില്ലാ കമ്മിറ്റി അന്വേഷണത്തിൽ കാഞ്ഞങ്ങാട് മണ്ഡലം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്തും ജനറൽ സെക്രട്ടറി ജാഫറും കുറ്റക്കാരെന്നു കണ്ടെത്തിയിയിരുന്നു.ഇതിൽ സംസ്ഥാന നേതൃത്വം ആദ്യം നടപടിക്ക് ഒരുങ്ങിയെങ്കിലും പിന്നീട് കാഞ്ഞങ്ങാട് ലീഗ് നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങി നടപടി എടുക്കുന്നതിൽ നിന്ന് പിന്തിരിയുകയും പുനരന്വേഷണം വേണമെന്ന് ആവശ്യപെടുകയും ചെയ്തിരുന്നു.കാസറകോട്ടെ മുസ്ലിം ലീഗിൽ ഹമീദ് ഹാജിക്ക് ഒരു നീതി കല്ലട്ര മാഹിൻ ഹാജിക്ക് മറ്റൊരു നീതി കാഞ്ഞങ്ങാട് ലീഗ് നേതൃത്വത്തിന് വേറൊരു നീതി എന്ന തലത്തിലേക്കാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നിലപാട് എന്നും ആക്ഷേപമുണ്ട്.
കാഞ്ഞങ്ങാട് സംഭവത്തിന് കുഞ്ഞാലിക്കുട്ടിയും , കെ പി എ മജീദ് അടക്കമുള്ള നേതാക്കൾ ദൃക്സാക്ഷികൾ ആയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment