പാറശ്ശാല:[www.malabarflash.com] 12കാരനെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പൊറ്റയില്‍ക്കട കാണവിള വീട്ടില്‍ ബാബുവാണ് (55) അറസ്റ്റിലായത്. മേയ് എട്ടിനാണ് സംഭവം.
പ്രതിയുടെ അയല്‍വാസിയായ ഷാജിയുടെ മകന്‍ തമ്പുവെന്ന ഷൈനിനെയാണ് (12) കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. വീട്ടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരുന്ന ഷൈനിനെ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ് നിലവിളിച്ച കുട്ടിയെ ബാബു പിന്തുടര്‍ന്നെങ്കിലും കുട്ടി ബന്ധുവീട്ടില്‍ ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഷൈനിനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ഒളിവിലായ ബാബുവിനെ നെയ്യാറ്റിന്‍കരക്ക് സമീപം അവണാകുഴിയില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇപ്പോഴും ഷൈന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ചികിത്സയിലാണ്. ബാബുവിന്റെ പുരയിടത്തില്‍നിന്ന് ഇല മുറിക്കുന്നതും കളിക്കുന്നതും കൊണ്ടാണ് കുട്ടിയെ ആക്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment