Latest News

രാജീവ് രവി- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിന്റെ 'കമ്മട്ടിപ്പാടം' സിനിമയിലെ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി.[www.malabarflash.com]

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247 ആണ് ഇത് റിലീസ് ചെയ്തു. അന്‍വര്‍ അലിയുടേയും ദിലീപ് കെ.ജിയുടേയും വരികള്‍ക്ക് കെ, ജോണ്‍ പി. വര്‍ക്കി,വിനായകന്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നു.

രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖം ഷോണ്‍ റോമിയാണ് നായിക. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍, അലെന്‍ സിയെര്‍, അനില്‍ നെടുമങ്ങാട്, മണികണ്ഠന്‍, പി. ബാലചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, അമല്‍ദ ലിസ്, മുത്തുമണി സോമസുന്ദരന്‍, രസിക ദുഗ്ഗല്‍, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. ബാലചന്ദ്രനാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം ബി. അജിത്കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മേയ് 20ന് തീയേറ്ററുകളിലെത്തും.





Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.