പരപ്പ[www.malabarflash.com]: പ്രണയംനടിച്ച് കൂടെ കൊണ്ട് നടക്കുകയും ഒടുവില്‍ കൈയ്യൊഴിയുകയും ചെയ്ത യുവാവിനെ തേടി കാമുകിയായ നേഴ്‌സ് പരക്കം പായുന്നു. മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ പോലീസും നെട്ടോട്ടത്തിലാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മലയോരത്തെ സ്വകാര്യാശുപത്രിയില്‍ നേഴ്‌സായ ബളാല്‍ സ്വദേശിനിയാണ് പ്രണയക്കെണിയില്‍ അകപ്പെട്ട് വഞ്ചിതയായത്. ബിരിക്കുളം പിലാത്തടം സ്വദേശിയായ യുവാവുമായി ബളാല്‍ യുവതി ഏറെ നാളായി കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ യുവതിയെ യുവാവ് വയനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് കൊണ്ടുപോയി. യുവതിക്ക് വസ്ത്രങ്ങളും മറ്റും വാങ്ങിക്കൊടുത്ത് തന്റെ പ്രണയത്തിന്റെ തീവ്രത യുവാവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ യുവാവിന്റെ പ്രകടനങ്ങളില്‍ വിശ്വാസം ഉറപ്പിച്ച യുവതി പലയിടങ്ങളിലും കാമുകനൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്തു.
എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയ ഉടന്‍ യുവാവ് തന്റെ കാമുകിയെ വീട്ടില്‍ കൊണ്ട് ചെന്ന് വിട്ട ശേഷം തന്ത്രപൂര്‍വ്വം മുങ്ങുകയാണുണ്ടായത്. നേഴ്‌സ് യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടൂവെന്ന് ബോധ്യപ്പെട്ട യുവതി വീട്ടുകാരെ കാര്യം അറിയിക്കുകയും അവര്‍ യുവതിയെ കാമുകന്റെ വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു.
ഇതോടെ അങ്കലാപ്പിലായ കാമുകന്റെ വീട്ടുകാര്‍ വിവരം വെള്ളരിക്കുണ്ട് പോലീസില്‍ അറിയിച്ചു. പോലീസ് എത്തി യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍ തനിക്ക് യുവാവിനെ കൂടാതെ ജീവിക്കാനാകില്ലെന്നും എത്രയും വേഗം കാമുകനെ കണ്ടെത്തണമെന്നും നേഴ്‌സ് വാശിപിടിച്ചു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയ പോലീസ് മുങ്ങിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം യുവതിയുടെ വീട്ടുകാര്‍ മഹിളാ സമഖ്യയുടെ സഹായവും ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment