കണ്ണൂര്‍:[www.malabarflash.com] കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ വീട് അക്രമിച്ച് സി പി എം അക്രമമെന്ന് മുറവിളികൂട്ടാന്‍ നടന്ന ഗൂഡാലോചനയെകുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് സുധാകരന്‍റെ വീടിന് സമീപം വെച്ച് ആയുധസഹിതം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോലീസ് പിടിയിലായത്. സുധാകരന്‍റെ വീട് അക്രമിക്കാനാണ് തങ്ങള്‍ വന്നതെന്നാണ് ആര്‍ എസ് എസ് ക്രിമിനല്‍ രജീഷ് പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്.
നിയമസഭയിലേക്കുള്ള ജനവിധിക്ക് ശേഷം ഇത്തരമൊരു അക്രമണം നടത്തി സി പി എം അക്രമം എന്ന് പ്രചരിപ്പിക്കാനുള്ള കൃത്യമായ ഗൂഡാലോചനയാണ് നടന്നത്. പിടിയിലായ ആര്‍ എസ്എസുകാരന്‍ ആര്‍ എസ് എസ് നേതാക്കള്‍ക്കൊപ്പം ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പേര് കൂടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍റെ വിശ്വസ്തനാണ്. അതിന്‍റെ അര്‍ത്ഥം സുധാകരനും ആര്‍എസ് എസ് നേതൃത്വവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്നാണ്.
ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയതും ഇതേസംഘമാണ്. രജീഷിന്‍റെ കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട ആര്‍ എസ് എസുകാരെ കുറിച്ചും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ക്രമസമാധാനനില തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ ആര്‍ എസ് എസ്-കോണ്‍ഗ്രസ് നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment