Latest News

പി.ജയരാജന് കണ്ണൂരില്‍ ഉജ്വല സ്വീകരണം നല്‍കി

കണ്ണൂര്‍:[www.malabarflash.com] രണ്ടുമാസത്തെ കോടതി വിലക്ക് അവസാനിക്കുന്ന ചൊവ്വാഴ്ച കണ്ണൂരില്‍ എത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന് കണ്ണൂരില്‍ ഉജ്വല സ്വീകരണം നല്‍കി. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലാണ് പ്രത്യേക സ്വീകരണസമ്മേളനം സംഘടിപ്പിച്ചത്.

കതിരൂര്‍ മനോജ് വധക്കേസില്‍ലെ ജാമ്യവ്യവസ്ഥ പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ രണ്ടുമാസം വടകരയില്‍ സഹോദരിയുടെ വീട്ടിലായിരുന്നു ജയരാജന്‍ താമസിച്ചിരുന്നത്.

ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ കണ്ണൂരില്‍ ഒഴികെ സംസ്ഥാനത്തൊട്ടാകെ ജയരാജന്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ അനൗദ്യോഗിക ചുമതല എംവി ജയരാജനാണ്. വൈകിട്ട് നാലിന് മാഹി പള്ളി മൈതാനിയില്‍ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജയരാജനെ വരവേറ്റു.

തുടര്‍ന്ന്, നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിച്ചു. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ചേരുന്ന സ്വീകരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.