പരിയാരം:[www.malabarflash.com] എംബാം ചെയ്യുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അനാട്ടമിവിഭാഗത്തില്‍ എത്തിച്ച യുവതിയുടെ മൃതദേഹത്തിന്റെ നഗ്‌നഫോട്ടോ എടുത്ത സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
പരിയാരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം ജീവനക്കാരായ സുനില്‍, മനോജ് എന്നിവരെയാണ് പിടികൂടിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ഡ്യൂട്ടി സമയത്തു മദ്യപിച്ചതിനും എംബാമിന്റെ ചുമതലയുണ്ടായിരുന്ന സുനിലിനെ ചൊവ്വാഴ്ച ത്തന്നെ പിടികൂടിയിരുന്നു.
ഫോട്ടോ എടുത്ത ജീവനക്കാരന്‍ മരണപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ബുധനാഴ്ച രാവിലെ പിടികൂടുകയായിരുന്നു. ഫോട്ടേ എടുക്കാന്‍ ഉപയോഗിച്ച മൊബൈലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാപിഴവുമൂലമാണ് മരണമെന്നു പരാതിയുണ്ടായിരുന്നു. യുവതിയുടെ ഗള്‍ഫിലുളള സഹോദരന്‍ വരുന്നത് വരെ എംബാം ചെയ്ത് സൂക്ഷിക്കാനാണ് മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാപിഴവുമൂലമാണ് മരണമെന്നു പരാതിയുണ്ടായിരുന്നു. യുവതിയുടെ ഗള്‍ഫിലുളള സഹോദരന്‍ വരുന്നത് വരെ എംബാം ചെയ്ത് സൂക്ഷിക്കാനാണ് മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment