മഞ്ചേശ്വരം:[www.malabarflash.com] ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റിതെളിഞ്ഞ അജണ്ടകളുമായാണ് സംഘപരിവാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മഞ്ചേശ്വരം മണ്ഡലം എസ്ഡിപിഐ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ അദാനിക്ക് ശിങ്കിടികളെ ഉണ്ടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. വിഴിഞ്ഞം അടക്കമുള്ള അദാനിയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന എംഎല്‍എമാരെ നിയമസഭയിലെത്തിക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹംപറഞ്ഞു. എന്നാല്‍ ഈ ശ്രമത്തെ കേരള ജനത അനുവദിക്കില്ല.
കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് എല്ലാ വിധത്തിലും മാതൃകയാണ്. സംഘപരിവാറിനെ മാറ്റിനിര്‍ത്താന്‍ കേരള ജനത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ഡോ. സി ടി സുലൈമാന്‍, ഹാരിസ് വടകര, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, ഫൈസല്‍ മച്ചംപാടി സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment