ഉദുമ[www.malabarflash.com]: തെരഞ്ഞെടുപ്പ് ഫലഖ്ര്യാപനവുമായി ബന്ധപ്പെട്ട് ഉദുമയില്‍ വ്യാപകമായ അക്രമം. മുക്കുന്നോത്തെ ലീഗ് ഓഫീസും, കുണ്ടുകുളംപാറയിലെ പാറഫ്രണ്ട്സ് ക്ലബ്ബും, മൂന്ന് വീടുകളും തകര്‍ത്തു. ഒരു ബൈക്കുകള്‍ കത്തിക്കുകയും, രണ്ട് ബൈക്കുകള്‍ തകര്‍ക്കും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിച്ചെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ മുക്കുന്നോത്തെ ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് ലീഗ് നേതൃതം പറഞ്ഞു. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളെല്ലാം റോഡില്‍ വലിച്ചിട്ട് തകര്‍ത്ത നിലയിലാണ്.
ഇതേ സംഘം മുക്കുന്നോത്തെ ട്രൈലര്‍ അബ്ദല്ലയുടെയും ഇ.കെ അബ്ദുല്ലയുടെയും വീടുകള്‍ക്ക് നേരെയും അക്രമം അഴിച്ചു വിട്ടു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് അടിച്ചു തകര്‍ക്കുകയും, മൂന്ന് ബൈക്കുകള്‍ക്ക് തീവെക്കുകയും ചെയ്തു.
ഇതിന് ശേഷം ഒരു സംഘം കുണ്ടുകുളംപാറയിലെത്തി പാറഫ്രണ്ട്സ് ക്ലബ്ബും സി.പി.എം പ്രവര്ത്തകന് മുരളിയുടെ വീടും അടിച്ചു തകര്‍ത്തു. ഇതിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പിഎമ്മും പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് അക്രമികളെ വിരട്ടിയോടിച്ചെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടില്ല.
സംഭവമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് അക്രമികളെ വിരട്ടിയോടിച്ചെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടില്ല.
No comments:
Post a Comment