കാഞ്ഞങ്ങാട്:[www.malabarflash.com]ഭര്‍ത്താവ് ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് കഴിഞ്ഞ ആവിക്കര സ്വദേശിനിയും മഞ്ചേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സുമായ രന്യ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
ശരീരത്തില്‍ എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ രന്യയുടെ ശരീരം പഴുത്ത് വരികയും ഒടുവില്‍ ശ്വാസ തടസ്സം നേരിടുകയും ചെയ്തതാണ് മരണത്തിന് കാരണം. മൂന്നുവര്‍ഷം മുമ്പാണ് രന്യയും കൊല്ലം സ്വദേശിയും മിയാപദവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ മനോജും തമ്മില്‍ വിവാഹിതരായത്. വിവാഹ ശേഷം നിരന്തരമായി രന്യ മനോജിന്റെ പീഡനത്തിനിരയായിരുന്നു.
രന്യയുടെ ഉയര്‍ന്ന ശമ്പളത്തോടുള്ള ആര്‍ത്തി മനോജിനുണ്ടായതായി വീട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ ഒന്നരവര്‍ഷം മുമ്പ് ഈ ദമ്പതികള്‍ക്ക് ആദികേശ് എന്നുപേരുള്ള ഒരു ആണ്‍കുട്ടി പിറന്നു. ഇനി ആദികേശ് അനാഥനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

സംഭവത്തിനിടയില്‍ പൊള്ളലേറ്റ് മംഗലാപുരത്ത് ചികിത്സ തേടുകയും സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കി മുങ്ങിയ മനോജിനെതിരെ മഞ്ചേശ്വരം പോലീസ് ഗാര്‍ഹിക പീഡനത്തിന് നേരത്തെ കേസെടുത്തിരുന്നു. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മംഗലാപുരത്തെത്തി രന്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മനോജ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മഞ്ചേശ്വരം പോലീസ് കാസര്‍കോട് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. രന്യയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഇനി ആദികേശ് രന്യയുടെ പിതാവ് രാജന്റെയും മാതാവ് രാധയുടെയും സഹോദരി രമ്യയുടെയും തണലിലായിരിക്കും ആദികേശിന്റെ ഭാവി ജീവിതം. രന്യ മരണപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് മനോജിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കും.
മഞ്ചേശ്വരം പോലീസ് കാസര്‍കോട് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. രന്യയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഇനി ആദികേശ് രന്യയുടെ പിതാവ് രാജന്റെയും മാതാവ് രാധയുടെയും സഹോദരി രമ്യയുടെയും തണലിലായിരിക്കും ആദികേശിന്റെ ഭാവി ജീവിതം. രന്യ മരണപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് മനോജിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment