Latest News

സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട വാറന്റ് പ്രതിയെ എസ് ഐ പിന്തുടര്‍ന്ന് പിടികൂടി


കാസര്‍കോട്: [www.malabarflash.com] പൊലീസ് സ്റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെട്ട വാറന്റ് പ്രതിയെ എസ് ഐ പിന്‍ തുടര്‍ന്നു പിടികൂടി. വ്യാഴാഴ്ച രാവിലെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ ഹനീഫയുടെ മകന്‍ ഫൈസല്‍(19) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍179/2015 കേസില്‍ പ്രതിയാണു ഫൈസലെന്നു പൊലീസ് പറഞ്ഞു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ക്വാര്‍ട്ടേഴ്സിനടുത്തുവച്ച് സിദ്ദീഖിനെ അക്രമിച്ച കേസിലെ വാറന്റ് പ്രതിയായ ഇയാള്‍ വ്യാഴാഴ്ച രാവിലെയാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാനിരിക്കെ സ്റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും എസ് ഐ അജിത്ത് കുമാറും സംഘവും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.