കോഴിക്കോട്:[www.malabarflash.com] ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ കയ്യേറ്റം ചെയ്തതിനു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ.ജയലക്ഷ്മിക്കു നേരെയും അതിക്രമം. കാട്ടിക്കുളത്തുവച്ച് ജയലക്ഷ്മിയുടെ റോഡ്‌ഷോയ്ക്കു നേരെയാണ് അതിക്രമമുണ്ടായത്. കലാശക്കൊട്ടിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും ലാത്തിവീശുകയും ചെയ്തു.
ഉച്ചയോടെയാണ് വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറഞ്ഞു. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിലായിരുന്നു അവര്‍. രമയുടെ കൈ പിടിച്ചു തിരിച്ചു. കൈയ്ക്കു പരുക്കേറ്റ രമയെ ആര്‍എംപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മേഖല സിപിഎം സ്വാധീനമേഖലയാണ്. ഇവിടെ മറ്റാരും വോട്ട് തേടേണ്ടെന്ന് പറഞ്ഞാണ് 10–20 ആള്‍ക്കാര്‍ വരുന്ന സംഘം എത്തിയത്. എന്നാല്‍ അവരുടെ വാക്ക് കേള്‍ക്കാതെ വീടുകയറി പ്രചാരണം നടത്തുന്നതിനിടയില്‍ അവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് രമ പറഞ്ഞു. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന വടകരയില്‍ രമയുടെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന് വന്‍ഭീഷണിയുയര്‍ത്തുന്നുണ്ട്.
വടക്കാഞ്ചേരിയില്‍ കലാശക്കൊട്ടിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയ്ക്ക് എതിരെ ചെരുപ്പേറ് ഉണ്ടായെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. നടപടി ആവശ്യപ്പെട്ടു അനില്‍ പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment